1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2016

സ്വന്തം ലേഖകന്‍: യുഎന്‍ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടിക പുറത്തുവിട്ടു, 143 ആം സ്ഥാനത്തുള്ള ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിദഗ്ദ സംഘം അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ പിന്നോട്ടടിച്ചത്.

ലോക രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ സംവിധാന നിലവാരം, മരണ നിരക്ക്, പകര്‍ച്ചാ വ്യാധികള്‍, വൃത്തി, വായു മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠന വിധേയമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. റാങ്കിങില്‍ അവികസിത ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ഘാന, കൊമറോസ്, ഏഷ്യന്‍ രാജ്യങ്ങളായ ഭൂട്ടാന്‍, ബോട്ട്‌സ്‌വാന, ശ്രീലങ്ക, ഐഎസ് ഭൂമിയായ സിറിയ എന്നിവക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നത് ഇന്ത്യന്‍ ആരോഗ്യ മേഖലക്ക് കനത്ത ആഘാതമായി.

ഉന്നത ജീവിത നിലവാരവും ആരോഗ്യ സുരക്ഷയും അവകാശപ്പെടുന്ന അമേരിക്ക പട്ടികയില്‍ 24 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നാം സ്ഥാനം യൂറോപ്യന്‍ രാജ്യമായ ഐസ്‌ലന്‍ഡ് സ്വന്തമാകിയപ്പോള്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂര്‍ രണ്ടാമതും സ്വീഡന്‍ മൂന്നാമതും എത്തി. ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൗത്ത് സുഡാന്‍ എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍. ഇന്ത്യയ്ക്ക് പുറകിലായി 149 മതായി പാകിസ്ഥാനും 151 മതായി ബംഗ്ലാദേശും സ്ഥാനം പിടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.