1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2019

സ്വന്തം ലേഖകന്‍: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതുസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ യോഗത്തില്‍ പാകിസ്താന് തിരിച്ചടി. രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്.

കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യോഗത്തിനുശേഷം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യീദ് അക്ബറുദ്ദീന്‍ പറഞ്ഞു. ”കശ്മീരിലേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പതിയെ എടുത്തുമാറ്റി സാധാരണനിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരേ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട ആശങ്ക” അക്ബറുദ്ദീന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഏകപക്ഷീയമായ നടപടികളെടുക്കുന്നതില്‍നിന്ന് പിന്മാറണമെന്നാണ് രക്ഷാസമിതിയിലുയര്‍ന്ന പൊതുഅഭിപ്രായമെന്ന് യു.എന്നിലെ ചൈനീസ് പ്രതിനിധി ഴാങ് ജുന്‍ പറഞ്ഞു.

കശ്മീരിലെ ഇന്ത്യന്‍നടപടി ചോദ്യംചെയ്തും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും പാകിസ്താന്‍ രക്ഷാസമിതിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചവേണമെന്ന് ചൈനയും ആവശ്യപ്പെട്ടതായി യു.എന്നിലെ പേരുവെളിപ്പെടുത്താത്ത നയതന്ത്രപ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. കാഷ്മീരിലെ സ്ഥിതി അപകരമെന്നു യുഎന്‍ രക്ഷാ സമിതിയില്‍ ചൈന.

അതേസമയം, കാഷ്മീര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നു റഷ്യ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയില്‍ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ പിന്തുണച്ചതായാണു സൂചന. വിഷയത്തെ അന്താരാഷ്ട്രവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്. വിഷയത്തെ അന്താരാഷ്ട്രവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല