1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

സ്വന്തം ലേഖകന്‍: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രണ്ടുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി പേരാണ് തൊഴിലില്ലായ്മ പട്ടികയില്‍ ഇടംപിടിച്ചത്. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 39.5 ശതമാനം പേര്‍ക്കുമാത്രമാണ് നിലവില്‍ ഏതെങ്കിലും തൊഴിലുള്ളത്.

തൊഴില്‍ അന്വേഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 ഒക്ടോബറിലെ കണക്കുപ്രകാരം തൊഴിലില്ലാത്ത 2.95 കോടി പേര്‍ കാര്യമായിതന്നെ തൊഴില്‍ അന്വേഷിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 2.16 കോടി പേരാണ് തൊഴില്‍ അന്വേഷകരായി ഉണ്ടായിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.