1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2015

സ്വന്തം ലേഖകന്‍: നൈജീരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്ത. ഓണ്ടോ സംസ്ഥാനത്തെ ഐറില്‍ മേഖലയിലാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത രോഗം ബാധിച്ച് ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്.

ഇതു വരെയും രോഗത്തിന്റെ കാരണത്തെപ്പറ്റിയോ,?എങ്ങനെ പകരുന്നു എന്നതിനെപ്പറ്റിയോ കൃത്യമായ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് ചിലര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത തലവേദനയും കാഴ്ച ശക്തി നഷ്ടപ്പെടുന്നതുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്ന് അജ്ഞാത രോഗം ബാധിച്ചു മരിച്ച രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. മരിച്ചവരുടെ ശരീര സാമ്പിളുകള്‍ കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഇരുപത്തിനാലു മണിക്കൂറിനകം മരിക്കുന്നതാണ് ഡോക്ടര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എത്രയും വേഗം രോഗത്തെ തിരിച്ചറിഞ്ഞ് മറുമരുന്ന് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ ര്‍ഗം കൂടുതല്‍ മേഖലകളിലേക്ക് പടരുന്നത് ഒഴിവാക്കാനുള്ള കരുതല്‍ നടപടികളും സ്വീകരിക്കും.

എബോള ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും പതിയെ കരകയറും മുമ്പെ അടുത്ത പകര്‍ച്ച വ്യാധി ഭീഷണിയുമായി എത്തിയത് ആഫ്രിക്കന്‍ രാജ്യങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.