1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടു മണി മുതല്‍ അരമണിക്കൂറാണ് വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്.

മുന്‍പും ഇത്തരത്തില്‍ ഡ്രോണുകള്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ഫെബ്രുവരി മുതല്‍ എല്ലാ ഡ്രോണ്‍ ഉടമകളോടും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അതിനാലാണ് വിമാനത്താവളം അല്‍പ സമയം അടച്ചിട്ടതെന്നും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പറത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും അക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നുവെന്നും ട്വിറ്റര്‍ സന്ദേശം പറയുന്നു. ഡ്രോണുകളില്‍ ക്യാമറയും ലേസറും മറ്റും ഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.