1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ യുപി സ്വദേശിയുടെ ദുരൂഹ മരണം, മൂന്നു മലയാളികള്‍ പിടിയില്‍. കണ്ണൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട യുപി സ്വദേശിയ്‌ക്കൊപ്പം കഴിഞ്ഞിരുന്നവരാണ് ഇവരെന്നും വാര്‍ത്തകള്‍ പറയുന്നു.

അസ്വഭാവിക മരണമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തങ്ങള്‍ രാവിലെ ജോലിയ്ക്കായി പോകുമ്പോള്‍ ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്നും വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.

കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിലെ കുരുക്കും വയറ്റിലേറ്റ കുത്തുമാണ് ഇയാള്‍ക്ക് ഒപ്പമുള്ളവരെ സംശയിക്കാന്‍ കാരണം. മരിച്ചയാള്‍ രണ്ടുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.