1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2018

സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു. 190 രാജ്യങ്ങള്‍ പങ്കാളികളായ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ജൂണിലാണ് ട്രംപ് പ്രഖ്യാപിച്ചത്.

ഉടമ്പടിയില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടന്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു ഹാനികരമാണ്. അമേരിക്കയ്ക്കു വലിയ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്കയുടെ ബിസിനസ് അവസരങ്ങള്‍ ദുഷ്‌കരമാക്കുന്നു. ഇവയിലെല്ലാം പുനരാലോചന സാധ്യമാണെങ്കില്‍ അമേരിക്ക വീണ്ടും ഉടന്പടിയില്‍ പങ്കാളിയാകാമെന്ന സൂചന ട്രംപ് നല്കി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ തന്റെ സര്‍ക്കാര്‍ ഏറെ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അതു മാത്രം പോരാ, അമേരിക്കയ്ക്കു ബിസി നസ് കൂടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.