1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും. 5000 കോടി ഡോളറിന്റെ ചൈനീസ് വ്യാപാരത്തെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ തിരിച്ചടിയായി അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു. 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ പട്ടികയാണ് ചൈന പുറത്തുവിട്ടത്. അഗ്രികര്‍ച്ചറല്‍, വാഹനങ്ങള്‍, അക്വാട്ടിക് എന്നിവയടക്കമുള്ള മേഖലകളിലെ 545 ഉത്പന്നങ്ങളുടെ പട്ടികയാണ് ഇത്. ജൂലൈ ആറ് മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

സ്റ്റീലിനും അലൂമിനിയത്തിനും യുഎസ് നികുതി ഏര്‍പ്പെടുത്തിയതിനുള്ള മറുപടിയായാണ് ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത്. 659 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധിക തീരുവ ചുമത്താനാണ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റം താരിഫ് കമ്മീഷന്‍ തീരുമാനമെടുത്തത്. 50 ബില്യന്‍ യുഎസ് ഡോളര് !(ഏകദേശം 3.25 ലക്ഷം കോടി രൂപ) വരും ഇറക്കുമതി തീരുവ. ബാക്കിയുള്ള ഉത്പന്നങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കസ്റ്റം താരിഫ് കമ്മീഷന്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.