1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2015

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുടുംബാസൂത്രണ ക്ലിനിക്കില്‍ വെടിവപ്പ്, പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കൊളറാഡോയില്‍ കുടുംബാസൂത്രണ ക്ലിനിക്കിനു നേരേ ആക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേര്‍ പോലീസുകാരാണ്.

കൊളറാഡോ സ്?പ്രിങ്‌സ് പോലീസിലെ ഗാരറ്റ് സ്വാവ്‌സേയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുരണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയ റോബര്‍ട്ട് ലൂയിസ് ഡിയിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് ഇയാളെ പിടികൂടാനായത്.

കുടുംബാസൂത്രണരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്ലൂന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കിനു നേരേയാണ് ആക്രമണം നടന്നത്. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധിപേര്‍ ക്ലിനിക്കിനുള്ളില്‍ ഉണ്ടായിരുന്നു. ദേശീയതലത്തില്‍ കുടുംബാസൂത്രണരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കാണിത്.

ആക്രമണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരും ചികിത്സ തേടിയെത്തിയവരും സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.