1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2018

സ്വന്തം ലേഖകന്‍: യുഎസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനം; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്ല് പാസാക്കിയതോടെയാണ് യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് അവസാനമായത്. ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യു.എസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ബില്‍ പാസായെങ്കിലും സാമ്പത്തിക സ്തംഭനം ആദ്യമേ ഒഴിവാക്കാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നു.

റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ 240വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. സൈനികആഭ്യന്തര ചെലവുകള്‍ക്കായി 30,000 കോടി ഡോളര്‍ വകയിരുത്തുന്ന ബില്ലാണിത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണു സാങ്കേതികമായി വീണ്ടും സാമ്പത്തിക സ്തംഭനം ഉണ്ടായത്. മൂന്നാഴ്ചക്കിടെ, ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇത്.

കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളിന്റെ എതിര്‍പ്പായിരുന്നു പ്രതിസന്ധിക്കു കാരണം. പോളും അനുകൂല നിലപാട് എടുത്തതോടെയാണ് ബില്‍ പാസാക്കാനായത്. ട്രംപ് സര്‍ക്കാറിന്റെ കുടിയേറ്റനയത്തില്‍ പ്രതിഷേധിച്ച്, ഡെമോക്രാറ്റിക് പാര്‍ട്ടി സാമ്പത്തിക ബില്ലിനെതിരെ ജനുവരിയില്‍ വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു മൂന്നു ദിവസം പണമില്ലാതെ സര്‍ക്കാറിനു പ്രവര്‍ത്തിക്കേണ്ടിവന്നു.

കുട്ടികളായിരിക്കുമ്പോള്‍ യു.എസിലേക്കു കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡെഡമോക്രാറ്റുകളുടെ പ്രതിഷേധത്തിനിടയാക്കിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.