1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ നടക്കുന്ന റോബോട്ടിക്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസയില്ലെന്ന് യുഎസ് അധികൃതര്‍, ഒടുവില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് വിസ. അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവര്‍ക്ക് വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിലെയും ഗാംബിയയിലെയും മത്‌സരാര്‍ഥികളുടെ വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു.

ഉത്തരവ് പുനഃപരിശോധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മമെന്റിന്റെ നിര്‍ദേശമനുസരിച്ച് വിസ അനുവദിച്ചതായി ആഭ്യന്തര സുരക്ഷാവകുപ്പ് വക്താവ് ഡേവിഡ് ലപാന്‍ വ്യക്തമാക്കി. വാര്‍ത്തയെ തുടര്‍ന്ന് അഫ്ഗാനിലെ മിടുക്കികളെയും അവരുടെ എതിരാളികളെയും മത്സരത്തിനായി യു.എസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായി ഇവാന്‍ക ട്വീറ്റ് ചെയ്തു.

യു.എസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ആറു മുസ്‌ലിം രാജ്യങ്ങളില്‍ അഫ്ഗാന്‍ ഉള്‍പ്പെടുന്നില്ല. വിസ ലഭിച്ചില്ലെങ്കില്‍ സ്‌കൈപ് വഴി മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു വിദ്യാര്‍ഥിനികളുടെ പരിപാടി. ”ഞങ്ങള്‍ തീവ്രവാദ സംഘത്തില്‍ പെട്ടവരല്ല. ഞങ്ങളുടെ കഴിവും ശക്തിയും അമേരിക്കക്ക് കാണിച്ചു കൊടുക്കുക മാത്രമാണ് ഉദ്ദേശിച്ചത്,” വിദ്യാര്‍ഥിനികളില്‍ ഒരാളായ 14കാരി ഫാതിമ ഖദരിയാന്‍ പറഞ്ഞു.

ഫസ്റ്റ് ഗ്ലോബല്‍ എന്ന സന്നദ്ധ സംഘടനയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ 16 മുതല്‍ 18 വരെയാണ് മത്സരം നടക്കുക. 164 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന റോബോട്ടിക് ഗെയിമാണിത്. അഫ്ഗാനില്‍നിന്ന് ആറു പേരടങ്ങുന്ന സംഘമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 157 രാജ്യങ്ങളില്‍നിന്നുള്ള 163 ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഇവരില്‍ ഇറാന്‍, സുഡാന്‍, സിറിയന്‍ അഭയാര്‍ഥി ടീം എന്നിവരും ഉള്‍പ്പെടുന്നുവെന്ന് ഫസ്റ്റ് ഗ്ലോബല്‍ പ്രസിഡന്റ് ജോയ് സെസ്തക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.