1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്. ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 220 ലധികം വരുന്ന ഏഷ്യന്‍ അമേരിക്കക്കാരും പസഫിക ദ്വീപുകാരും മത്സരിക്കുന്നുണ്ട്. യു.എസ് പ്രതിനിധി സഭയിലേക്കുള്ള 435 സീറ്റുകളിലേക്കും സെനറ്റിലേക്കുള്ള 100 ല്‍ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

39 പ്രവിശ്യ ഭരണകൂടങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രഷനല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസ് (സി.എ.പി.എ.സി), ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ദ്വീപ് നിവാസികള്‍ (എ.എ.പി.ഐ) എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍കൂടിയായ ഗൗതം രാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ഇന്ത്യന്‍ വംശജര്‍ സീറ്റ് നിലനിര്‍ത്താനാണ് മത്സരത്തിനിറങ്ങുന്നത്.

കാലിഫോര്‍ണിയയില്‍നിന്നുള്ള ആമി ബേര, റോ ഖന്ന, ഇലനോയില്‍നിന്നുള്ള രാജ കൃഷ്ണമൂര്‍ത്തി, വാഷിങ്ടണില്‍നിന്നുള്ള പ്രമീള ജയപാല്‍ എന്നിവരാണ് അവര്‍. അരിസോണയില്‍നിന്ന് ഹിരല്‍ ട്രിപിര്‍നേനി, മേരിലാന്‍ഡില്‍നിന്ന് അരുണ മില്ലര്‍, കോളറാഡോയില്‍നിന്ന് സൈറ റാവു, ഒഹായോയില്‍നിന്ന് അഫ്താബ് പുരെവാല്‍, ന്യൂയോര്‍ക്കില്‍നിന്ന് സൂരജ് പട്ടേല്‍, ടെക്‌സസില്‍നിന്ന് പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി, പെന്‍സല്‍വേനിയയില്‍നിന്ന് ഹാരി അറോറ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.