1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2019

സ്വന്തം ലേഖകന്‍: ഇറാനെതിരെ കര്‍ശനമായ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ്. ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്നതാണ് ഉപരോധം.

കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് തിരിച്ചടിച്ചു.

അതേസമയം, ഇറാന്‍ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചര്‍ച്ച നടത്തി. ഇതിനിടെ, ഒമാന്‍ ഉള്‍ക്കടലിനുമീതെയും ഇറാന്‍ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒഴിവാക്കി. സമയനഷ്ടവും ചെലവും വര്‍ധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല