1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് അമേരിക്ക ഇസ്രായേല്‍ സൈനിക കരാര്‍, ഇസ്രയേലിനു ലഭിക്കുക 3,800 കോടി ഡോളറിന്റെ സഹായം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ കരാറുകളില്‍ ഒന്നാണിത്. കരാര്‍ അനുസരിച്ച് 10 വര്‍ഷത്തേക്ക് 3,800 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇസ്രായേലിന് നല്‍കും.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനനും ഇസ്രായേല്‍ സുരക്ഷാസമിതി തലവന്‍ ജേക്കബ് നഗേലുമാണ് കരാറില്‍ ഒപ്പുവെച്ചത്. അമേരിക്ക ഒരു വിദേശ രാജ്യവുമായി ഒപ്പു വെക്കുന്ന ഏറ്റവും വലിയ കരാര്‍ പ്രകാരം മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രായേലിന് അമേരിക്ക നല്‍കിവരുന്ന സൈനിക സഹായത്തിലേക്ക് കൂട്ടിചേര്‍ക്കും.

നിലവില്‍ മിസൈല്‍ പ്രതിരോധത്തിന് അമേരിക്ക ഇസ്രായേലിന് നല്‍കിവരുന്നത് 60 കോടി ഡോളര്‍ വീതമാണ്. ഇത് വര്‍ദ്ധിക്കുകയും ചെയ്യും. ഇതിന് പുറമേ നിലവിലുള്ള യുദ്ധവിമാനങ്ങളില്‍ മിക്കതിന്റെയും പ്രഹരശേഷിയും സാങ്കേതികവിദ്യയും ഇസ്രായേല്‍ ഉയര്‍ത്തുകയും ചെയ്യും. കൂടുതല്‍ ആയുധങ്ങളും സാങ്കേതിക വിദ്യയുമായി കരസേനയെ കൂടുതല്‍ കാര്യക്ഷമമാക്കും.

ഇതിനായി 300 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിനും നല്‍കും. 2018 വരെയാണ് കരാറിന്റെ കാലാവധി. അയല്‍ക്കാരായ അപകടകാരികളില്‍ നിന്നും ഇസ്രായേലിന് കൂടുതല്‍ സംരക്ഷണ കിട്ടുന്നതാണ് പുതിയ കരാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. ഇത് ചരിത്രപരമായ കരാറാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.