1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: അമേരിക്ക ഒപെകില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇറാന്‍; ആരോപണം ഒപെകില്‍ നിന്ന് ഖത്തറിന്റെ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ. ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരെ ഇറാന്‍ രംഗത്ത്. ഒപെകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഖത്തറിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കം അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി ഇറാന്‍ പെട്രോളിയം മന്ത്രി രംഗത്തെത്തിയത്.

പെട്രോളിയം വാതകത്തില്‍ ശ്രദ്ധയൂന്നുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് എന്ന ഒപെകില്‍ നിന്നും 2019 ജനുവരി മുതല്‍ പിന്‍വാങ്ങുമെന്ന് ഖത്തര്‍ എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രി കാര്യ വകുപ്പ് മന്ത്രി സാദ് ഷെരീദ അല്‍ കാഅ്ബിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് ഒപെക് യോഗത്തിനിടെ അമേരിക്കക്കെതിരെ പ്രസ്താവനയുമായി ഇറാന്‍ പെട്രോളിയം മന്ത്രി രംഗത്തെത്തിയത്. ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ബിജാന്‍ നമ്ദാര്‍ സങ്കനേ വ്യക്തമാക്കിയത്.

ഖത്തറിന്റെ പ്രധാന സഖ്യരാജ്യമായ ഇറാന് ഖത്തറിന്റെ പിന്‍മാറ്റം തിരിച്ചടിയാണ്. ഒപ്പം ഒപെകിന്റെ ഭാഗമാകാനുളള അമേരിക്കന്‍ ശ്രമവും ഇറാനെ സംബന്ധിച്ച് നിരാശാജനകമായ കാര്യമാണ്. യു.എസിന്റെ ഈ ശ്രമം വളരെയധികം മോശമാണെന്നും ഒപെക് അംഗങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ഒപെകുമായി ബന്ധപ്പെട്ട ഒരു കരാറിന്റെയും ഭാഗമല്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു. യു.എസ് ലക്ഷ്യം എണ്ണ കയറ്റുമതി കുറക്കുകയും ഒപെക് രാജ്യങ്ങളുടെ വരുമാനം ഇല്ലാതാക്കുകയുമാണെന്നും ഇറാന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.