1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2017

സ്വന്തം ലേഖകന്‍: ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ. അ­മേ­രി­ക്ക­യിലെ ഒക്‌ലഹോമ സ്വദേശിയായ പട്രീഷാ സ്പാനാണ് സ്വന്തം മക്കളെ വിവാഹം കഴിച്ച കുറ്റത്തിന് വിചാരണ നേരിടുന്നത്, ഇവരുടെ മകളായ മിസ്സി സ്പാനിന് അമ്മയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന് പത്തു വര്‍ഷത്തെ തടവിനും കോടതി വിധിച്ചു.

ആദ്യം കോടതി പത്തു വര്‍ഷത്തെ തടവാണ് മിസ്സിക്ക് വിധിച്ചതെങ്കിലും പിന്നീട് അത് പത്തുവര്‍ഷത്തെ നല്ലനടപ്പായി ചുരുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അമ്മയായ പട്രീഷയും മകളായ മിസ്സിയും തമ്മില്‍ വിവാഹം കഴിച്ചത്. അമ്മയും മകളും തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് മകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പട്രീഷ മകളെ വിവാഹം കഴിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന് പതിനെട്ടു വയസായപ്പോള്‍ ഇവര്‍ മകനെയും വിവാഹം കഴിച്ചിരുന്നു. മകനെയും പട്രീഷ ഇതുപോലെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ മകന് അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് മനസിലാവുകയും വിവാഹം റ­ദ്ദാ­ക്കാന്‍ ആവശ്യപ്പെട്ട് മകന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. മിസ്സിക്കും കാര്യങ്ങള്‍ മനസിലായതോടെ വിവാഹം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇവരും കോടതിയെ സമീപിച്ചു.

കോടതി കേസ് ഏറ്റെടുക്കുകയും മിസ്സിക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍ മകളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഉള്ള പേരിനൊപ്പം തന്റെ പേരിന്റെ അംശം ഇല്ലെന്നും അതുകൊണ്ട് മകളെ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു പട്രീഷയുടെ വാദം. രക്ത ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കുന്നത് ഒക്‌ലഹോമയില്‍ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.