1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവപ്പ്, പത്തു പേര്‍ക്ക് പരിക്കേറ്റു, പുറകില്‍ തീവ്രവാദികളെന്ന് സംശയം. ന്യൂ ഓര്‍ലിയന്‍സിലെ ഒരു പാര്‍ക്കിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ആയുധധാരികള്‍ 300 ഓളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഐസിസ് തീവ്രവാദികളാണോ എന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വെടിവപ്പിലെ പിന്നില്‍ ഐസിസാണെന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞ ദിവസം പാരിസ് ഭീകരാക്രമണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഐസിസിനെ തകര്‍ക്കുമെന്ന് ഒബാമ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനായി റഷ്യയുടെ സഹായം തേടുമെന്നും ഐസിസിന്റെ നേതൃത്വം ഇല്ലായ്മ ചെയ്യുമെന്നും ഒബാമ പറഞ്ഞിരുന്നു.

തീവ്രവാദത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല, പാരിസില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു ഒബാമ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയില്‍ വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും ആക്രമണം നടത്തുമെന്ന് ഐസിസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.