1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2016

സ്വന്തം ലേഖകന്‍: പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക, പറ്റില്ലെന്ന് ഇന്ത്യ. പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കന്‍ സ്ഥാനപതിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.

അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാവില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

എട്ട് എഫ് 16 യുദ്ധവിമാനങ്ങളാണ് വില്‍പ്പന കരാറിന്റെ ഭാഗമായി അമേരിക്ക പാകിസ്താന് കൈമാറുക. 700 മില്ല്യണ്‍ ഡോളറിന്റെ ഇടപാടാണ് ഈ വില്‍പ്പനയോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്. അമേരിക്കന്‍ ആയുധ ലോബിയുടെ ശക്തമായ സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ് ഒബാമ സര്‍ക്കാര്‍ വില്‍പ്പനക്കു വഴങ്ങിയതെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.