1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയില്‍ പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നു. അത്യാധുനിക ഹെലികോപ്ടറുകളും മിസൈലുകളുമുള്‍പ്പെടുന്ന കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അംഗീകാരത്തിനായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചു.

ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമാണ് ഇതെന്നും മേഖലയിലെ സുരക്ഷയെ ഇതു തകിടം മറിക്കില്ലെന്നും യുഎസ് ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിന് ഉറപ്പു നല്‍കി. എഎച്ച് 1 സെഡ് വൈപര്‍ ഹെലികോപ്ടറുകള്‍, എജിഎ 114 ആര്‍ ഹെല്‍ഫൈര്‍ മിസൈലുകള്‍ എന്നിവയും കരാറിലുണ്ട്. ഇതിനു പാക്ക് സൈനികര്‍ക്ക് അമേരിക്ക സൈനിക പരിശീലനവും നല്‍കും.

500 കോടി ഡോളറിന്റെ എട്ടു മുങ്ങിക്കപ്പലുകള്‍ പാക്കിസ്ഥാനു വില്‍ക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് അമേരിക്കയുടെ ആയുധ വില്‍പ്പന. തൊട്ടയല്‍പ്പക്കത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റേയും മറ്റ് ഭീകര സംഘടനകളുടേയും ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആയുധ വില്‍പ്പനയെന്ന് അമേരിക്ക വ്യക്തമാക്കി.

എന്നാല്‍ പാക്കിസ്ഥാന് ഇത്രയും ഭീമമായ ആയുധ വില്‍ക്കുന്നതില്‍ ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിച്ചു എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഭീകരവാദികളില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്താനാണ് ആയുധങ്ങല്‍ നല്‍കുനതെന്ന അമേരിക്കയുടെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.