1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: തുര്‍ക്കിയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്; തടവിലാക്കിയ യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു. രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവില്‍ ആയിരുന്ന യുഎസ് പാസ്റ്റര്‍ ആന്‍ഡ്രു ബന്‍സണെയാണ് കോടതി മോചിപ്പിച്ചത്. ഭീകരപ്രവര്‍ത്തനത്തെ സഹായിച്ചുവെന്ന കേസില്‍ 3 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തെ, നല്ല പെരുമാറ്റം കണക്കിലെടുത്തു നേരത്തേ മോചിപ്പിക്കുകയാണെന്നു കോടതി പറഞ്ഞു.

തുര്‍ക്കിയില്‍ 2016ല്‍ ആന്‍ഡ്രു ബന്‍സന്‍ തടവിലായതിനെതുടര്‍ന്ന് യുഎസും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഏറെ ഉലഞ്ഞിരുന്നു. മോചിതനായ ആന്‍ഡ്രു ബന്‍സന്‍ ഭാര്യ നൊറൈനുമൊത്തു യുഎസിനു പ്രത്യേക വിമാനത്തില്‍ യാത്രയായി.മോചനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സന്തുഷ്ടി അറിയിച്ചു. ആന്‍ഡ്രു ബന്‍സന്‍ ട്രംപിനെ വൈറ്റ്ഹൗസില്‍ സന്ദര്‍ശിക്കും. തങ്ങള്‍ക്കെതിരെയായ സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവു നല്‍കാമെന്ന് ട്രംപ് ഭരണകൂടവുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണു തുര്‍ക്കി പാസ്റ്ററെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു സൗദിക്കെതിരെ തുര്‍ക്കി എടുത്ത നിലപാടിനോട് യുഎസും യോജിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ കാണാതായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.