1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി ഹിലരി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഫിലഡെല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും വെര്‍മണ്ട് സെനറ്ററുമായ ബേണി സാന്‍ഡേഴ്‌സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്.

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ പാര്‍ട്ടി ഒരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകും ഹിലരി. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയെന്ന ലേബലില്‍ ഒതുങ്ങാതെ സ്വതസിദ്ധമായ രാഷ്ട്രീയാവബോധത്തിലൂടെ ഉയര്‍ന്ന പദവികള്‍ നേടിയെടുത്തു ഹിലരി. പൊതുജീവിതത്തിന്റെ തുടക്കം മുതല്‍ സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു.

2000 ത്തില്‍ ന്യൂയോര്‍ക് സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഹിലരി അമേരിക്കന്‍ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക സ്ഥാനത്തത്തെുന്ന പ്രഥമ വനിതയായി. 1947ല്‍ ഷികാഗോയില്‍ ജനിച്ച ഹിലരി 1975 ല്‍ ബില്‍ ക്ലിന്റന്റെ ജീവിത പങ്കാളിയായി. 2008 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിയും ബറാക് ഒബാമയോട് പരാജയപ്പെട്ടു. ഹിലരിയുടെ കഴിവ് കണ്ടറിഞ്ഞ് ഒബാമ 2009 ല്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കി.

പിന്തുണച്ചവര്‍ക്ക് അകമഴിഞ്ഞ നന്ദി പ്രകടിപ്പിച്ച ഹിലരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വാള്‍സ്ട്രീറ്റിന് കടിഞ്ഞാണിടുമെന്നും സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചു. ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജൂലൈ 18 മുതല്‍ 21 വരെ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.