1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: യുഎസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വളരെ പെട്ടെന്നു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കറുത്തവംശജര്‍ ഉയര്‍ത്തിയ പ്രതിഷേധവും കലാപവുമാണ് ഡെമോക്രറ്റുകളുടെ പിന്തുണ കുറച്ചതെന്നാണ് സൂചനകള്‍. കോവിഡ് മൂലം രണ്ടുലക്ഷത്തിനു മുകളില്‍ മരണസംഖ്യ ഉയര്‍ന്നെങ്കിലും അതിന്റെ പേരില്‍ ട്രംപിനെ മോശക്കാരനാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നാണ് പരക്കെ റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഇല്ലിനോയിയിൽ കോവിഡ് 19 ഡെത്ത് ബോര്‍ഡിനെതിരേ ട്രംപ് അനുകൂലികള്‍ സംഘടിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇവർ കൊറോണ വൈറസ് ഡെത്ത് സ്‌കോര്‍ബോര്‍ഡിനെ എതിര്‍ത്തു രംഗത്തുവരികയും പ്രസിഡന്റിന്റെ നടപടി പകര്‍ച്ചവ്യാധി പിടിച്ചുനിര്‍ത്താനുള്ളതാണെന്ന് വിളിച്ചു പറയുകയും ചെയ്തു.

കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന ട്രംപ് വിരുദ്ധ പ്രദര്‍ശനം ഡൗണ്‍ടൗണ്‍ ഏരിയയിലെ തിരക്കേറിയ ഒരു തെരുവില്‍ സ്ഥാപിച്ചതിനെ തുടര്‍ന്നു വെള്ളിയാഴ്ച വടക്കന്‍ ഷിക്കാഗോ നഗരപ്രാന്തത്തില്‍ ട്രംപ് അനുകൂലികള്‍ തടിച്ചുകൂടിയിരുന്നു. ഇത് അമേരിക്കക്കാര്‍ക്ക് അപമാനകരമാണെന്നും ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത്ബ്രൂക്കിലെ ഒരു പൊതു പാര്‍ക്കില്‍ അനാച്ഛാദനം ചെയ്ത ‘കൊറോണ വൈറസ് ഡെത്ത് സ്‌കോര്‍ബോര്‍ഡ്’ എന്ന് വിളിക്കുന്നതിനെ കാണികള്‍ എതിര്‍ക്കുകയും വ്യാപക പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. സമാധാനപരമായ കമ്മ്യൂണിറ്റികളിലെ ലിബറല്‍ ആക്ടിവിസ്റ്റ് ലീ ഗുഡ്മാന്‍ സംഘടിപ്പിച്ച പ്രതീകാത്മക സമരമാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്.

ട്രംപിനെ മോശക്കാരനായി ചിത്രീകരിക്കുന്ന ഈ ഡിസ്‌പ്ലേ നശിപ്പിച്ച ട്രംപ് അനുകൂല പ്രതിഷേധക്കാര്‍ പതാകകളും ബോര്‍ഡുകളുമായി പ്രസിഡന്റിനെ പിന്തുണച്ചു. ട്രംപ് വിരുദ്ധ പ്രതിഷേധക്കാരുടെ വളരെ ചെറിയ സംഘത്തെ എതിര്‍ത്തു.

കോവിഡിനെ തുടര്‍ന്നു 200,000-ത്തിലധികം ആളുകള്‍ മരിച്ചുവെങ്കിലും അതിന്റെ പേരില്‍ രാജ്യത്തിന്റെ പ്രസിഡന്റിനെ ബലികഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, ഓരോ മരണനഷ്ടവും ഭയങ്കരമാണ്, പക്ഷേ അത് പ്രസിഡന്റിന്റെ തെറ്റല്ല.’ ട്രംപ് അനുകൂല നേതാവ് ഫ്ലോറന്‍സ് പറയുന്നു.

അതിനിടെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും, ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും പ്രസിഡന്റ് ട്രംപ് സുപ്രീം കോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജിയായിരുന്ന അമി കോണി ബാരെറ്റിനയാണു ട്രംപ് നാമനിർദേശം ചെയ്തത്.

ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യുഎ സ് സുപ്രീം കോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കു അമി കോണി ബാരറ്റിനെ ട്രംപ് നാമനിർദേശം ചെയ്തത്.

48കാരിയായ അമി ബാരറ്റ് കടുത്ത കത്തോലിക്ക വിശ്വാസിയും യാഥാസ്ഥിതിക നിലപാടുകാരിയുമായാണ് അറിയപ്പെടുന്നത്. ഗർഭഛിദ്ര കേസുകൾക്ക് എതിരെ ശക്തമായ നടപടി എടുത്താണ് അമി ശ്രദ്ധേയയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.