TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു പ്രചാരണ സംഘത്തിലെ അംഗങ്ങള്‍ റഷ്യക്കാരുമായി ബന്ധം പുലര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നില്ല.

വെളിപ്പെടുത്തലില്‍ ട്രംപിന്റെ കാമ്പയിന്‍ സഹായികളില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും റഷ്യയിലും യുക്രെയ്‌നിലും രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിച്ചത് പുറത്തായതിനെ തുടര്‍ന്ന് രാജിവെച്ചുപോയ സംഘത്തവവന്‍ പോള്‍ മനഫോര്‍ട്ടിന്റെ നേതൃത്വത്തിലാണ് റഷ്യയുമായുള്ള സംഭാഷണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

സുരക്ഷാ ഉപദേഷ്ടാവിന്റെ റഷ്യന്‍ ബന്ധം സംബന്ധിച്ച് വിശദീകരിക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം തയ്യാറായിരുന്നില്ല. അതിനിടെ ഫ്‌ളിന്‍ റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തത്തെിയിട്ടുണ്ട്. രാജി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുള്ള പുതിയ വെളിപ്പെടുത്തല്‍ ട്രംപിനെ പ്രതിരോധത്തിലാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ അട്ടിമറി നടന്നതായുള്ള ഡെമോക്രാറ്റുകള്‍ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് രാജിയും വെളിപ്പെടുത്തലും.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടില്ലെന്നും മനഫോര്‍ട്ട് പ്രതികരിച്ചു. മാധ്യമങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യജ വാര്‍ത്തയാണിതെന്നും സി.എന്‍.എന്‍. പോലെയുള്ളവ കാണാന്‍കൊള്ളാത്ത ചാനലുകളാണെന്നും ട്രംപും ട്വീറ്റ് ചെയ്തു.

റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും പത്രറിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജനുവരിയില്‍ സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ജീവനു വേണ്ടി പൊരുതി ജയിച്ച് 22 മാസം മാത്രം പ്രായമുള്ളപ്പോള്‍ ജനിച്ച ഇന്ത്യയുടെ അത്ഭുത ശിശു, ഒപ്പം പൊരുതിയത് 14 ഡോക്ടര്‍മാരും 50 നഴ്‌സുമാരും
ജീവനു വേണ്ടി പൊരുതി ജയിച്ച് 22 മാസം മാത്രം പ്രായമുള്ളപ്പോള്‍ ജനിച്ച ഇന്ത്യയുടെ അത്ഭുത ശിശു, ഒപ്പം പൊരുതിയത് 14 ഡോക്ടര്‍മാരും 50 നഴ്‌സുമാരും
മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍
മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍
യുകെയുടെ ടയര്‍ 2 വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്, കടുത്ത വിസാ നടപടിക്രമങ്ങള്‍ വില്ലനാകുന്നു
യുകെയുടെ ടയര്‍ 2 വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്, കടുത്ത വിസാ നടപടിക്രമങ്ങള്‍ വില്ലനാകുന്നു
21 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗുര്‍മീതിനു പിന്നാലെ രാജസ്ഥാനിലെ എഴുപതുകാരനായ ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍
21 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗുര്‍മീതിനു പിന്നാലെ രാജസ്ഥാനിലെ എഴുപതുകാരനായ ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍
എണ്‍പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഡിയില്‍ സൗദി അറേബ്യ, രാജ്യമൊട്ടുക്ക് ആഘോഷ പരിപാടികള്‍, ഇത്തവണ ആഷോഷങ്ങളില്‍ സ്ത്രീ സാന്നിധ്യം ശ്രദ്ധേയം
എണ്‍പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഡിയില്‍ സൗദി അറേബ്യ, രാജ്യമൊട്ടുക്ക് ആഘോഷ പരിപാടികള്‍, ഇത്തവണ ആഷോഷങ്ങളില്‍ സ്ത്രീ സാന്നിധ്യം ശ്രദ്ധേയം
മലയാള സിനിമാ ലോകത്തെ ഇളക്കി മറിച്ച് രാമലീല ബഹിഷ്‌ക്കരണ വിവാദം, ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍
മലയാള സിനിമാ ലോകത്തെ ഇളക്കി മറിച്ച് രാമലീല ബഹിഷ്‌ക്കരണ വിവാദം, ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകര പദ്ധതി തകര്‍ത്തതായി വെളിപ്പെടുത്തല്‍, നിര്‍ണായകമായത് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഇടപെടല്‍
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകര പദ്ധതി തകര്‍ത്തതായി വെളിപ്പെടുത്തല്‍, നിര്‍ണായകമായത് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഇടപെടല്‍
കൊച്ചിയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, തെളിവായി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, തെളിവായി ദൃശ്യങ്ങള്‍ പുറത്ത്
ഉത്തര കൊറിയയില്‍ ഭൂചലനം, കിമ്മിന്റെ ആണവ പരീക്ഷണങ്ങള്‍ കാരണമെന്ന് ചൈന
ഉത്തര കൊറിയയില്‍ ഭൂചലനം, കിമ്മിന്റെ ആണവ പരീക്ഷണങ്ങള്‍ കാരണമെന്ന് ചൈന
More Stories..