1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

സ്വന്തം ലേഖകന്‍: അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനം സ്വന്തമാക്കി ചെന്നൈ സ്വദേശിയായ പതിമൂന്നുകാരന്‍; കൊച്ചുപയ്യന്റെ പിയാനോ വായന കണ്ട് അന്തംവിട്ട് വിധികര്‍ത്താക്കളും പ്രേക്ഷകരും. ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്‍ നാദസ്വരം എന്ന പതിമൂന്നുകാരന്‍. ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്‌ക്കോണ്ടോ മാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് നാദസ്വരം ഒന്നാംസ്ഥാനം നേടിയത്.

എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയായിരുന്നു നാദസ്വരം. നിക്കോളായ് റിംസ്‌കികൊറാസ്‌കോവിന്റെ ഫ്‌ലൈറ്റ് ഓഫ് ദി ബംബിള്‍ബീ എന്നും ഒരു അത്ഭുതമാണ് പിയാനോയില്‍ വിരല്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്നവര്‍ക്ക്. സവിശേഷമായ കീ പാറ്റേണും നോട്ടുകളും കാരണം ഏത് മികച്ച പിയാനിസ്റ്റിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ദി ടെയ്ല്‍ ഓഫ് സാര്‍ സാല്‍ട്ടന്‍ എന്ന ഓപ്പറയ്ക്കുവേണ്ടി 1899ല്‍ നിക്കോളായ് ഒരുക്കിയ ഈ ഓര്‍ക്കസ്ട്രല്‍ ഇന്റര്‍ലൂഡ്.

എന്നാല്‍, ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുന്‍നിര സംഗീതജ്ഞരെ മാത്രമല്ല, സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് നാദസ്വരം. ഈ ബാലന്റെ പ്രകടനം കണ്ട് വാ പൊളിച്ചുപോയി ഷോയുടെ വിധികര്‍ത്താക്കളായ ഡ്ര്യു ബാരിമോറും ഫെയ്ത്ത് ഹില്ലും റുപോളും. മകന്റെ വിസ്മയ പ്രകടനം കണ്ട് സ്റ്റുഡിയോയില്‍ കണ്ണീര്‍ പൊഴിച്ചുപോയി അച്ഛന്‍ സതീഷ് വര്‍ഷന്‍.

ആദ്യം സാധാരണനിലയില്‍ വായിച്ച നാദസ്വരം പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും തകര്‍ത്ത് വായിക്കുകയായിരുന്നു നാദസ്വരം. ഷോയുടെ അവതാരകനായ ജെയിംസ് കോര്‍ഡന്‍ തന്നെയാണ് ഈ വിസ്മയപ്രകടനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വന്‍ സ്വീകാര്യതയായിരുന്നു ട്വിറ്ററിലും ഈ വീഡിയോയ്ക്ക് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.