1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2017

സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ. അപേക്ഷകരുടെ തിരക്കുമൂലം അഞ്ചു മാസങ്ങള്‍ക്കു മുമ്പ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ എച്ച് 1ബി വീസ ഉടന്‍ നല്കാനുള്ള നടപടികള്‍ പുനരാരംഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ എച്ച്1 ബി വീസ ഉപയോഗിച്ചാണ് അമേരിക്കയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നത്. കുടിയേറ്റക്കാര്‍ അല്ലെന്ന മുദ്രയോടെയാണ് അമേരിക്കന്‍ കമ്പനികള്‍ ഈ വീസ അനുവദിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് വീസ നല്കുന്നതു താത്കാലികമായി റദ്ദാക്കിയത്. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് (യുഎസ്‌സിഐഎസ്) വിസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

2018ല്‍ 20,000 അപേക്ഷര്‍ക്ക് എച്ച് 1 ബി വീസ നല്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതുതായി എച്ച് 1 ബി വീസയ്ക്ക് അപേക്ഷിച്ചവര്‍ക്കു 15 ദിവസത്തിനുള്ളില്‍ വീസ ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത തീയതിക്കുള്ളില്‍ വീസ നല്കാനായില്ലെങ്കില്‍ സര്‍വീസ് ഫീസ് തിരിച്ചു നല്കുമെന്നും യുഎസ്‌സിഐഎസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വിസകള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന തന്റെ മുദ്രാവാക്ക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് അധികാരത്തില്‍ കയറിയതിനു ശേഷം യുഎസ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിച്ചിരുന്നു.

പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച് 1 ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014 ല്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച 1 ബി വിസയും ഇന്ത്യയിലെ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.