1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത് വിവാദമാകുന്നു. യുഎസിലെ പ്രോവോ നഗരത്തിലെ ടിംപ്‌വ്യൂ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജന്ന ബക്കീര്‍ (15) നെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത്.

‘നീ ഇവിടുത്തുകാരിയല്ല’ എന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയതെന്ന് ജന്നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് മൈക്കിലൂടെയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ബസില്‍ നിന്നും പുറത്താക്കിയപ്പോള്‍ എല്ലാവരും തന്നെനോക്കി ചിരിച്ചുവെന്നും ആ സമയം, താന്‍ കരച്ചിലിന്റെ വക്കിലായിരുന്നുവെന്നും ജന്ന മാധ്യമങ്ങളോട് പറഞ്ഞു.

ഹിജാബ് തന്റെ സ്വത്വത്തിന്റെ ഭാഗമാണ്. അത് ഉപേക്ഷിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്ന നിലപാടിലാണ് ജന്നയുടെ മാതാപിതാക്കള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവേചനം തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കുട്ടി ബസ് മാറിക്കയറിയതിനാലാണ് പുറത്തിറക്കിയതെന്നുമാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

ബസില്‍ നിന്നും രണ്ടു പ്രാവശ്യം കുട്ടിയെ ഇറക്കിവിട്ടുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകവെ വിദ്യാര്‍ത്ഥിനി ബസ് മാറികയറിയെന്ന സ്‌കൂള്‍ അധികൃതരുടെ വാദം തെറ്റാണെന്നും മിഡില്‍ സ്‌കൂള്‍സമയം മുതല്‍ ജന്ന ഇതേ ബസ്‌റൂട്ടിലാണ് പോകുന്നതെന്നും ജന്നയുടെ കുടുംബ വക്കീല്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.