1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2018

സ്വന്തം ലേഖകന്‍: യുഎസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ സ്‌കൂള്‍ വെടിവെപ്പുകള്‍ തടയാമെന്ന ട്രംപിന്റെ അഭിപ്രായം വിവാദമാകുന്നു. വൈറ്റ് ഹൗസില്‍ ഫ്‌ലോറിഡ വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളും മരിച്ചവരുടെ മാതാപിതാക്കളും പങ്കെടുത്ത വികാര നിര്‍ഭരമായ യോഗത്തിലായിരുന്നു ട്രംപിന്റെ അഭിപ്രായ പ്രകടനം. വെടിവെപ്പു പരമ്പരകള്‍ക്ക് വ്യക്തികളുടെ മാനസികനിലയുമായി ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി തടയാം. അതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍, ട്രംപി!ന്റെ അഭിപ്രായത്തോട് ഭൂരിഭാഗം മാതാപിതാക്കളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. അധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും ആയുധപരിശീലനവും സുരക്ഷചുമതലയും ഏല്‍പിച്ച് അവരില്‍ അധിക സമ്മര്‍ദം ഏല്‍പിക്കരുതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമം അനുവദിച്ചാല്‍പോലും ക്ലാസ്മുറികളില്‍ തോക്കേന്തി നടക്കാന്‍ തങ്ങള്‍ തയാറല്ലെന്ന് ഭൂരിഭാഗം അധ്യാപകരും വ്യക്തമാക്കി. അതിനിടെ, സംഭവം വിവാദമായപ്പോള്‍ പ്രസ്താവനയില്‍നിന്ന് ട്രംപ് പിന്‍വാങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അതെല്ലാം മാധ്യമങ്ങള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളാണെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ലാസ്മുറികളില്‍ തോക്കുകള്‍ കൊണ്ടുനടക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന ആരോപണം ട്രംപ് തള്ളിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.