1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: യുഎസിലെ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ അഴിച്ചുമാറ്റിയതായി പരാതി. വിര്‍ജീനിയയിലെ ലേക്ക് ബ്രഡോക്ക് ഹൈസ്‌കൂളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ ഊരിയെടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

അധ്യാപകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം വിദ്യാര്‍ഥിനി വിശ്രമമുറിയിലേക്ക് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഹിജാബിന് പുറമേ തലമറ ധരിച്ചിരുന്നെന്നും തലമറ അഴിച്ചെടുത്തപ്പോള്‍ ഹിജാബുംകൂടി പോരുകയായിരുന്നെന്നും മറ്റ് അധ്യാപകര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രദേശത്തെ മുസ്‌ലിം സമൂഹം പ്രതിഷേധം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അധ്യാപകന്റേത് അനാവശ്യ നടപടിയാണെന്നും അധ്യാപകന്‍ വിദ്യാര്‍ഥിനിയോടും കുടുംബത്തോടും ക്ഷമചോദിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡേവിഡ് തോമസ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.