1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: മതില്‍ പണിയാനുള്ള പണത്തിനായി ട്രംപ് നടത്തിയ ഒത്തുതീര്‍പ്പ് നീക്കം ഡെമോക്രാറ്റുകള്‍ തള്ളി; ‘കരുതിയുന്നോളൂ,’ ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. രാജ്യത്തെ ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ താന്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെത്തിരെ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിനു മുന്നേ തന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി.

ഇത് തീര്‍ത്തും തെറ്റായ നടപടിയാണ് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകള്‍ക്ക് അവര്‍ ഒരിക്കലും ജയക്കില്ലാത്ത 2020ലെ തെരഞ്ഞെടുപ്പിനേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ഥമെന്നും ട്രംപ് ഓര്‍മിപ്പിച്ചു. മൂന്ന് വര്‍ഷത്തേക്ക് സംരക്ഷണം നീട്ടി നല്‍കാമെന്നു മാത്രമാണ് അറിയിച്ചതെന്നും ട്രംപ് പറഞ്ഞു.

തന്റെ വാഗ്ദാനങ്ങളെ പാടെ നിരസിച്ച ഡെമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയോട് കരുതിയിരുന്നോളൂ എന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരിലെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഡാക്ക പദ്ധതി തുടരുമെന്നതായിരുന്നു ട്രംപ് പ്രഖ്യാപിച്ച പ്രധാന ഇളവ്. പക്ഷെ അതിര്‍ത്തിയില്‍ അടിയന്തര ചെലവുകള്‍ക്കും ലഹരിമരുന്നു കടത്ത് തടയാനും സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 80.50 കോടി ഡോളറും കൂടി പുതുതായി ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ട്രംപിന്റെ പുതിയ പദ്ധതി വിജയിക്കില്ലെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തീര്‍ത്തു പറയുകയായിരുന്നു. ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള നിയമം ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച പാസാക്കുമെന്നും മതിലിനുള്ള പണമൊഴിച്ചുള്ള ബില്ലുകളില്‍ ഒപ്പിട്ട് പ്രസിഡന്റ് സഹകരിക്കണമെന്നും നാന്‍സി പെലോസി ആവശ്യപ്പെട്ടു. യു.എസിലെ ഏതാനും വകുപ്പുകളില്‍ ഡിസംബര്‍ 22ന് ആരംഭിച്ചട്രഷറി സ്തംഭനം 29 ദിവസം പിന്നിട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. എട്ട് ലക്ഷം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.