1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2017

സ്വന്തം ലേഖകന്‍: യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം, മറുപടിയായി ഉഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി മുന്നറിയിപ്പ്. യുഎസ് ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചന നല്‍കി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തര കൊറിയയുടെ നീക്കം പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തര കൊറിയ മുങ്ങിക്കപ്പല്‍ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു.

അന്നത്തെ ഒരുക്കങ്ങള്‍ക്ക് സമാനമായ നീക്കങ്ങളാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് വീണ്ടും ഉണ്ടാകുന്നതെന്നാണ് വിവരം. അമേരിക്കയും ദക്ഷിണ കൊറിയയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പെന്റഗണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് അമേരികക്കയിലെ ലോസ് ആഞ്ചല്‍സും സിയാറ്റിലും വരെ എത്താനാകുമെന്നാണ് വിദഗ്ദരുടെ വാദം.

ഉത്തര കൊറിയ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞ മാസമാണ് പരീക്ഷിച്ചത്. 5000 മുതല്‍ 1000 കിലോമീറ്റര്‍ വരെയാണ് ഇത്തരം മിസൈലുകളുടെ പരിധി. ഉത്തര കൊറിയയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം കുടുതല്‍ വഷളായിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ഉത്തര കൊറിയയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുമെന്ന മട്ടില്‍ യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ ഉത്തര കൊറിയയുടെ എതിര്‍പ്പ് വകവെക്കാതെ 17,500 യു.എസ് സൈനികരുടെയും അര ലക്ഷം ദക്ഷിണ കൊറിയന്‍ സൈനികരുടെയും പങ്കാളിത്തത്തോടെ സൈനികാഭ്യാസം ആരംഭിച്ചു. 10 ദിവസം നീണ്ടുനില്‍ക്കും. അതിര്‍ത്തി രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി ഓരോ വര്‍ഷവും നടക്കുന്ന സൈനികാഭ്യാസത്തിനെതിരെ ഇരു കൊറിയന്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.