1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ. ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താര്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഇരുപതോളം ചാരന്‍മാരെ ചൈന വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 നും 2012നും ഇടയില്‍ ചിലരെ ചൈന തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തില്‍ നിലവില്‍ ജോലിചെയ്യുന്നവരും വിരമിച്ചവരുമായ പത്തുപേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ചാരപ്രവര്‍ത്തനത്തില്‍ കേമന്‍മാരായ യുഎസ് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിഐഎ അധികൃതര്‍ ചാരന്‍മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് ചൈന ഈ ചാരന്മാരെ വലയിലാക്കിയത്. എന്നാല്‍ സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാകാമെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചാരവൃത്തിയില്‍ ഏറ്റവും തിരിച്ചടി നേരിട്ട കാലമെന്നാണ് ഇതിനെ അമേരിക്കയും വിലയിരുത്തുന്നത്.

2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെയാണ് ചൈന കൊന്നുതള്ളിയത്. ചാരന്‍മാര്‍ക്ക് താക്കീത് എന്ന നിലയില്‍ ഇതിലൊരാളെ സഹപ്രവര്‍ത്തകരുടെ കണ്‍മുന്നിലാണ് വെടിവെച്ചുകൊന്നത്. ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. ചൈനയിലും റഷ്യയിലും യുഎസ് ചാരന്മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന ആരോപണവും ട്രംപ് സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.