1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. അവധി ആഘോഷിക്കാനായി മെക്‌സിക്കോയില്‍ എത്തിയ അമേരിക്കന്‍ അധ്യാപിക ഷാരണ്‍ രെഗോളി സിഫേര്‍ണോയ്ക്കാണ് (50) ദാരുണാന്ത്യം സംഭവിച്ചത്. ചിരിച്ചു ചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു ഷാരണ്‍. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷാരോണ്‍.

പെന്‍സില്‍വേനിയയിലെ ചാള്‍സ് എ ഹൂസ്റ്റണ്‍ മിഡില്‍ സ്‌കൂളിലെ അധ്യാപികയാണ് ഷാരണ്‍. മകള്‍ക്കൊപ്പം മെക്‌സിക്കോയിലെ സുഹൃത്തിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനായി എത്തിയതായിരുന്നു ഷാരണ്‍. വീടിനു മുകളിലെ ബാല്‍ക്കണിയുടെ കൈവരിയിലിരുന്ന് സംസാരിക്കവേ തമാശ പറഞ്ഞ ചിരി തുടങ്ങുകയായിരുന്നു.

എന്നാല്‍ ചിരി നിര്‍ത്താനാകാതെ തല പിന്നിലേക്കിട്ട് ചിരിച്ച ഷാരണ്‍ നിലതെറ്റി താഴെ വീഴുകയായിരുന്നെന്ന് സഹോദരന്‍ ഡേവിഡ് രെഗോളി പറഞ്ഞു. സാരമായി പരിക്കേറ്റ ഇവരെ ആസ്?പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാരോണ്‍ മദ്യപിച്ചിരുന്നില്ലെന്നും വീഴ്ചയില്‍ കഴുത്തിനും തലച്ചോറിനും ക്ഷതമേറ്റതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.