1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2016

സ്വന്തം ലേഖകന്‍: വയസ് വെറും 14, അമേരിക്കന്‍ പയ്യന്റെ കണ്ടുപിടുത്തത്തിന്റെ വില 300 ലക്ഷം ഡോളര്‍. അലബാമ സ്വദേശിയായ ടെയ്‌ലര്‍ റൊസെന്തലിനെയാണ് കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി ഒരു ആരോഗ്യ പരിപാലന കമ്പനി സമീപിച്ചിരിക്കുന്നത്. എന്നാല്‍, തന്റെ കണ്ടുപിടിത്തം വില്‍ക്കാന്‍ ടെയ്‌ലര്‍ തയാറായില്ല.

പൈസയിട്ടാല്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ ലഭിക്കുന്ന യന്ത്രമാണ് ടെയ്‌ലര്‍ കണ്ടുപിടിച്ചത്. മുറിവ്, തീപ്പൊള്ളല്‍ തുടങ്ങിയവക്കുള്ള പ്രഥമ ശുശ്രൂഷ ഉറപ്പാക്കുന്ന സാധനങ്ങള്‍ ഈ യന്ത്രത്തില്‍നിന്ന് ലഭിക്കും. ബേസ്ബാള്‍ മത്സരത്തിനിടെ കൂട്ടുകാരന്‍ നിലത്തുവീണതു കണ്ടപ്പോഴാണ് ടെയ്‌ലറിന്റെ
മനസ്സില്‍ യന്ത്രത്തെക്കുറിച്ചുള്ള ആശയമുദിച്ചത്.

യന്ത്രം നിര്‍മിച്ച ടെയ്‌ലര്‍ ആശയം പ്രചരിപ്പിക്കുന്നതിനും വിപണനത്തിനുമായി ‘റെക്‌മെഡ്’ എന്ന സംരംഭം തുടങ്ങുകയായിരുന്നു. സംഗതി ഹിറ്റായതോടെ റെക്‌മെഡിനെ തേടി വന്‍കിട കമ്പനിയുടെ വിളി എത്തുകയും ചെയ്തു. എന്നാല്‍ സംരഭം സ്വന്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കുട്ടി ബിസിനസുകാരനും കുടുംബവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.