1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളുടെ പൗരന്മാരെ അമേരിക്ക വിലക്കാന്‍ ഒരുങ്ങുന്നു. യങ് പയനിയര്‍ ടൂര്‍സ്, കൊര്‍യോ എന്നീ ടൂറിസം ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 27 മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. അന്തരിച്ച യു.എസ് വിദ്യാര്‍ഥി ഓട്ടോ വാംബിയര്‍ യോങ് ഏജന്‍സി വഴിയാണ് ഉത്തര കൊറിയയിലെത്തിയത്. വാംബിയറെ പ്രചാരണ നോട്ടീസ് മോഷ്ടിച്ചു എന്നാരോപിച്ച് ഉത്തര കൊറിയ 15 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു.

തടവുകാലത്തെ പീഡനങ്ങളെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം വന്ന വാംബിയറെ പിന്നീട് ഉത്തര കൊറിയ യു.എസിലേക്ക് തിരിച്ചയക്കുകയും ഒരാഴ്ചക്കുശേഷം വാംബിയര്‍ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് പുതിയ വിലക്കെന്നു സൂചനയുണ്ട്. ഉത്തര കൊറിയയിലുള്ള യു.എസ് പൗരന്മാര്‍ ഉടന്‍ മടങ്ങണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചതായി ചൈനീസ് കമ്പനിയായ യങ് പയനിയര്‍ ടൂര്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

30 ദിവസങ്ങള്‍ക്കുശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്നവരുടെ പാസ്‌പോര്‍ട്ട് അസാധുവാകുമെന്നും യു.എസ് അറിയിച്ചതായി പത്രക്കുറിപ്പിലുണ്ട്. ഉത്തരകൊറിയയിലെ യു.എസ് കാര്യങ്ങള്‍ നോക്കുന്ന സ്വീഡിഷ് എംബസിയില്‍നിന്നാണു വിവരം അറിഞ്ഞതെന്ന് കമ്പനി പ്രതികരിച്ചു. വാംബിയറെക്കൂടാതെ മൂന്നു യു.എസ് പൗരന്‍മാര്‍ക്കൂടി ഉത്തര കൊറിയയില്‍ തടവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.