1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2018

സ്വന്തം ലേഖകന്‍: ആണവ നയത്തില്‍ സമൂല അഴിച്ചുപണിയുമായി ട്രംപ് ഭരണകൂടം; പുതിയ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്. യു.എസ് പ്രതിരോധ രംഗത്ത് ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന മുന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നയത്തിലാണ് മാറ്റത്തിന് പെന്റഗണ്‍ ശ്രമമാരംഭിച്ചതെന്ന് ഒബാമ കാലത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ വോള്‍ഫ്‌സ്തല്‍ ആണ് വെളിപ്പെടുത്തിയത്.

റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനും ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയത്തില്‍ നിര്‍ദേശമുണ്ട്. ഉത്തരകൊറിയയുടെ അടുത്ത കാലത്തുള്ള ഭീഷണികളുടെ സാഹചര്യംകൂടി പരിഗണിച്ചാണ് യു.എസ് ഇത്തരമൊരു സമീപനത്തിലേക്ക് കടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ നയം ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകരാഷ്ട്രീയത്തെ എത്തിക്കുമെന്ന് ആയുധനിയന്ത്രണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്തിന് സമാനമായ സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ തലവന്‍ ഡാരില്‍ കിംബാള്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.