1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2017

സ്വന്തം ലേഖകന്‍: പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്ഥാനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, പാകിസ്താനെതിരെ മുഖം കറുപ്പിച്ച് അമേരിക്ക, പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തുമെന്ന് സൂചന. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് മേഖലയില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദം ഇല്ലാതാക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

അതേസമയം, ഇക്കാര്യത്തില്‍ വൈറ്റ്ഹൗസും പെന്റന്റഗണും പ്രതികരിക്കാന്‍ വിസമ്മതിച്ചു. താലിബാനെ നേരിടാനായി അഫ്ഗാനിസ്താനില്‍ യു.എസ് കൂടുതല്‍ സൈനികരെ നിയോഗിച്ചിരുന്നു. എന്നാല്‍, താലിബാനുമേല്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് പാക് സഹായത്തോടെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകളെ ലക്ഷ്യമിടാന്‍ യു.എസ് തീരുമാനിച്ചത്. അഫ്ഗാനിസ്താനില്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു.എസ് വിജയിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പറഞ്ഞിരുന്നു.

യുഎസ് ഡ്രോണ്‍ ആക്രമണം ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാനും നാറ്റോ സഖ്യത്തിന് പുറത്തുള്ള രാജ്യങ്ങള്‍ക്ക് പാകിസ്താനുമായുള്ള സൗഹൃദം കുറച്ചുകൊണ്ടു വരാനുമാണ് ആലോചിക്കുന്നത്. പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അമേരിക്ക പാകിസ്താന് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കാനുമെല്ലാം അമേരിക്ക ഒരുങ്ങുന്നതായി യുഎസ് ഉന്നതോദ്യോഗസ്ഥരും സൂചന നല്‍കുന്നു.

വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയ്ക്ക് ഏറ്റവും വലിയ തലവേദന പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്താനില്‍ ആക്രമണം നടത്താനെത്തുന്ന ഭീകരരാണ്. പാകിസ്താനുമായി മികച്ച നയതന്ത്രബന്ധം തുടരുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് യുഎസ് സേനയ്ക്ക് തടസമുണ്ട്. പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമാണെന്നും താലിബാനുമായി ബന്ധമുള്ള അനേകം തീവ്രവാദികള്‍ ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നതായുമുള്ള ആരോപണം ഏറെ നാളായി യുഎസ് കേട്ടില്ലെന്ന് നടിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.