1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: വെര്‍മന്റ് ടൗണിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ലിങ്കണ്‍ എന്ന ആടിനെ പരിചയപ്പെടാം; മേയര്‍ പദവിയിലെത്താന്‍ ലിങ്കണ്‍ പരാജയപ്പെടുത്തിയത് പൂച്ചയേയും നായയേയും എലിയേയും! ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്.

മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റല്‍ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ്‍ മേയറായത്. ലിങ്കണ്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ്‍ തോല്‍പിച്ചത്. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ മൊത്തത്തില്‍ നേടിയത് 30 വോട്ടുകളാണ്.

മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ്‍ പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹാവന് നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടത്തെ മേയര്‍. ഇത്തരത്തില്‍ രസകരമായ മത്സരങ്ങളും പൊതുപരിപാടികളും ജോസഫ് ഗുണ്ടൂര്‍ സംഘടിപ്പിക്കാറുണ്ട്.

ഒരു സ്‌കൂള്‍ അധ്യാപകന്റേതാണ് ഈ ആട്. 2500 പേര്‍ മാത്രം ജനസംഖ്യയുള്ള ഫെയര്‍ ഹാവനില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നത്. ആദ്യമായി നടന്ന തിരഞ്ഞെടുപ്പായതു കൊണ്ടാണ് വോട്ട് നില കുറഞ്ഞതെന്നാണ് ജോസഫ് പറയുന്നത്. അടുത്ത കൊല്ലം പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.