1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറില്ലെന്ന് അമേരിക്ക. ഫോക്‌സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ നിലപാട് വ്യക്തമാക്കിയത്.

സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിനെതിരെ റഷ്യ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.