1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2018

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമം വേണ്ടെന്ന് യുഎസിനോട് ജര്‍മനി. വ്യാപാരത്തിന്റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളെ തമ്മില്‍ തെറ്റിക്കാനാണു യുഎസിന്റെ ശ്രമമെന്നും അതില്‍ അവര്‍ വിജയിക്കില്ലെന്നും വാഷിങ്ടനിലേക്കുള്ള സന്ദര്‍ശനത്തിനു മുന്നോടിയായി ജര്‍മന്‍ സാമ്പത്തിക മന്ത്രി പീറ്റര്‍ അല്‍ത്മെയ്ര്‍ മുന്നറിയിപ്പു നല്‍കി.

യൂറോപ്യന്‍ യൂണിയനില്‍ (ഇയു) ഞങ്ങള്‍ ഒരു കസ്റ്റംസ് യൂണിയന്‍ ആയി കൂട്ടായാണു പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതു യുഎസ് സര്‍ക്കാരിന്റെ താല്‍പര്യത്തില്‍പ്പെടുന്നതല്ല. മാത്രമല്ല, അവരതില്‍ വിജയിക്കുകയുമില്ല, ജര്‍മന്‍ സാമ്പത്തിക പത്രമായ ഹാന്‍ഡെല്‍സ്ബ്ലാറ്റിനു നല്‍കിയ അഭിമുഖത്തിലാണ് അല്‍ത്മെയ്ര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അടുത്ത സഖ്യരാജ്യം കൂടിയായ യുഎസുമായുള്ള യോഗത്തിന്റെ അജന്‍ഡ എന്നത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 25% നികുതിയും അലൂമിനിയത്തിന് 10% നികുതിയും ഏര്‍പ്പെടുത്തുന്ന യുഎസിന്റെ നയം തന്നെയാണ്. ഈ കടുത്ത തീരുമാനത്തിനു പിന്നില്‍ അന്യായമായ വ്യാപാര സമ്പ്രദായങ്ങളും മറ്റുമാണെന്നാണ് ട്രംപിന്റെ പക്ഷം. എന്നാല്‍ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കു നികുതി ചുമത്തുമെന്നു യൂറോപ്യന്‍ യൂണിയനും തിരിച്ചടിച്ചിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.