1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ കുത്തിക്കൊന്ന അമേരിക്കന്‍ യുവതിക്ക് 100 വര്‍ഷം തടവ്. ഗര്‍ഭിണിയായിരുന്ന യുഎസ് വനിതയെ കുത്തി പരിക്കേല്‍പ്പിച്ചാണ് യുവതി ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയത്.

ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കാനെന്ന വ്യാജേനയാണു പ്രതി ഡൈനല്‍ ലൈന്‍ എന്ന യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഡൈനലിന്റെ വയറില്‍ ശക്തമായി ഇടിച്ച് ഇവരെ കീഴ്‌പ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ കുഞ്ഞു മരിച്ചെങ്കിലും ഡൈനല്‍ രക്ഷപ്പെട്ടു. ഒരു വര്‍ക്ഷം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷമാണു വിധി വന്നത്. പ്രത്യേക പരിഗണന നല്‍കിയാണ് കോടതി വിധി പറഞ്ഞത്. ഈ വര്‍ഷം ഡൈനല്‍ മറ്റൊരു കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.