1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധയില്‍ കുടുങ്ങിയ അമേരിക്കന്‍ വനിത കളഞ്ഞത് 14.8 ലിറ്റര്‍ മുലപ്പാല്‍. രണ്ടു കുട്ടികളുടെ അമ്മയായ ജസിക്ക കോക്ലി മാര്‍ട്ടിനസിനാണ് ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മുലപ്പാല്‍ ഉപേക്ഷിക്കേണ്ടി വന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ജസിക്ക ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്.

എട്ടു മാസം പ്രായമുള്ള മകന്റെ ഒരാഴ്ച്ചത്തെ ഭക്ഷണമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കിയതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഹീത്രൂ വിമാനത്താവളത്തില്‍ താന്‍ അപമാനിക്കപ്പെട്ടതായും മാര്‍ട്ടിനസ് ഫേസ്ബുക്കില്‍ കുറിച്ചു.

വിവിധ രാജ്യങ്ങളിലേക്ക് നടത്തിയ 15 ദിവസത്തെ യാത്രയ്ക്കിടെയാണ് മാര്‍ട്ടിനസ് മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിച്ചത്. കേടുവരാതിരിക്കാന്‍ ശീതീകരിച്ചാണ് മുലപ്പാല്‍ കൊണ്ടുപോയത്. എന്നാല്‍, വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

ബ്രിട്ടനിലെ നിയമപ്രകാരം വിമാനയാത്രയ്ക്കിടെ 100 മില്ലി ലിറ്ററില്‍ താഴെ അളവിലുള്ള ദ്രാവകങ്ങള്‍ സുതാര്യമായ ബാഗുകളില്‍ കയ്യില്‍ വെക്കുന്നതിന് മാത്രമെ അനുമതിയുള്ളൂ. കുട്ടികളുടെ ആഹാരത്തിനും കുട്ടികള്‍ക്കായുള്ള പാലിനും ഈ നിയന്ത്രണത്തില്‍ ഇളവുണ്ടെങ്കിലും യാത്രക്കാര്‍ക്കൊപ്പം കുട്ടികളും ഉണ്ടാവണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.