1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2019

സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്ത. ഒരുസംഘം യുവാക്കള്‍ താന്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും തെളിവുകള്‍ അടക്കമാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് പരാതി നല്‍കാന്‍ ചെന്ന തന്നോട് നിരുത്തരവാദപരമായി പെരുമാറിയെ പൊലീസിനെക്കുറിച്ചും വിശദമായി അവര്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഉഷോഷിയുടെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതി സ്വീകരിക്കാത്തതില്‍ ഉന്നതതലത്തില്‍ അന്വേഷണത്തിന് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൊല്‍ക്കത്ത പൊലീസ് വിശദീകരണം നല്‍കി. ട്വിറ്ററിലായിരുന്നു പൊലീസിന്റെ വിശദീകരണം.

ജോലികഴിഞ്ഞ് തിരികെ ഊബറില്‍ വീട്ടിലേക്കു പോകുകയായിരുന്ന തനിക്കു നേരെ വഴിയില്‍വെച്ച് ഒരുസംഘം യുവാക്കള്‍ ആക്രമണം നടത്തിയെന്നാണ് ഉഷോഷി പറയുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ്സ് അടിച്ചുതകര്‍ത്തതിന്റെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി.

2010ലാണ് ഉഷോഷി മിസ്സ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.