1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

യോവില്‍: ജൂണ്‍ 20 ശനിയാഴ്ച യോവിലില്‍ സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായിക മേളയില്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാരായി. കായികമേളയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ 117 പോയിന്റ്മായാണ് കിരീടമണിഞാത്. തൊട്ടു പുറകെ 108 പോയിന്റ്മായി ആതിഥേയരായ സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍ രണ്ടാമതെത്തി. അടല്‍റ്റില്‍ ആര്‍വി പൌലോസു് ജൂനിയര്‍ വിഭാഗത്തില്‍ മനീഷ മനോജ് സബ് ജൂനിയര്‍ വിഭാഗത്തില്‍ അനു റോയ് കിഡ്‌സില്‍ കിരണ്‍ കോശിയ തുടങ്ങിയവര്‍ അതാത് വിഭാഗങ്ങളില്‍ ചാമ്പ്യന്‍മാരയപ്പോള്‍ ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ കപ്പില്‍ മുത്തമിട്ടു. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ തങ്കമ്മ ജോസിന്റെയും സീനിയര്‍ വിഭാഗത്തില്‍ അവിനെഷ് മോഹന്റെയും ചാമ്പ്യന്‍ പട്ടം ആതിഥേയരെ രണ്ടാം സ്ഥാനത്തെത്തിച്ചു.


രാവിലെ പത്തുമണിക്ക് ആരംഭിച്ച കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റിനു യോവിലിലെ സാമൂഹ്യ പ്രവര്‍ത്തകനും വിസറി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടറും ആയ ശ്രീ ലുഫ്തര്‍, യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം തുടങ്ങിയവര്‍ ചേര്‍ന്ന് ഫ്‌ലാഗോഫ്ഫ് നിര്‍വാഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അസോസിയേഷന് നല്‍കുന്ന ട്രോഫിക്ക് വേണ്ടിയുള്ള മത്സരം അത്യന്തം വാശിയേറിയതായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷനും സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷനും തമ്മിലുള്ള പോരാട്ടത്തില്‍ ആതിഥേയര്‍ ട്രോഫി സ്വന്തമാക്കി. തുടര്‍ന്ന് പ്രസിഡന്റ് ശ്രീ സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ഉത്ഘാടന ചടങ്ങിനു സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജോ സേവ്യര്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫ് ആദ്യമായി യുക്മ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അസോസിയേഷനുകളെ സ്വാഗതം ചെയ്തു ഒപ്പം കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെ അനുമോദിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം കായിക മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ആശംസയര്‍പ്പിച്ച ശ്രീ ലുഫ്തര്‍ യുക്മയുടെയും സോമര്‍സെറ്റ് മലയാളി കള്‍ച്ചറാല്‍ അസോസിയേഷന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.


തുടര്‍ന്ന് നടന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് ശ്രീ ബെന്‍സന്‍, ശ്രീ അനീഷ് ജോര്ജ്, ശ്രീ മനോജ് , ശ്രീ ബിനു ജോസ്, ശ്രീ രാജേഷ്, ശ്രീ തോമസ് ജോര്ജ്, ശ്രീ സജീഷ് കുഞ്ചെറിയ, ശ്രീ സാം തിരുവാതിലില്‍, ശ്രീ ലാലിച്ചന്‍, ശ്രീ ഉമ്മന്‍, ശ്രീ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ആതിഥ്യ മര്യാദയുടെ അവസാന വാക്കായി യോവിലുകാര്‍, കായികതാരങ്ങള്‍ക്കും പങ്കെടുത്തവര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കി തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജോ സേവ്യര്‍, സെക്രെടറി ശ്രീ ജോണ്‍സണ്‍, ട്രഷറര്‍ ശ്രീ ഉമ്മന്‍, സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ജോസ്, യുക്മ പ്രതിനിധി ശ്രീ ജിന്റോ ജോസ് തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നല്കി. വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച സമ്മാനദാന ചടങ്ങില്‍ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ സംബന്ധിച്ചു. കായിക താരങ്ങള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ച പ്രസിഡന്റ് മികച്ച രീതിയില്‍ കായികമേള നടത്തിയ സൗത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു. റീജിയണല്‍ സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.