1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2015

ജെയിംസ് ജോസഫ്

നാലാമത് യുക്മ ദേ ശി യ കായിക മത്സരം നാളെ ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും.യുകെ മലയാളികളുടെ കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ ദേശീയ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്ററും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ബിജു തോമസ് പന്നിവേലില്‍,യുക്മ റീജണല്‍ ഉപാധ്യക്ഷനും ആതിഥ്യ അസ്സോസിയേഷനായ എര്‍ഡിങ്ടണ്‍ മലയാളീ അസോസിയേഷന്റെ പ്രസിഡണ്ടുമായ എബി ജോസഫ് എന്നിവര്‍ അറിയിച്ചു . കായിക മേളയ്ക്ക് വേദിയാകുന്നത് ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ആണ്.തുടര്‍ച്ചയായ നാലാം തവണ ആണ് മിഡ് ലാണ്ട്‌സ് റീജിയന്‍ കായിക മേളയ്ക്ക് വേദി ഒരുക്കുന്നത്.

റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. റീജനുകളില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ പോയിന്റുകള്‍ നേടിയത് ടീം മിഡ് ലാണ്ട്‌സ് ആയിരുന്നു . കാലാവസ്ഥ കുടി അനുകുലമാകുന്നതോടെ അക്ഷരാര്‍ഥത്തില്‍ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം. കായികമേള യുടെ ഭാഗമായ വടം വലി മത്സരം വളരെ ആവേശ പൂര്‍വമാണ് അംഗ സംഗടനകള്‍ നോക്കി കാണുന്നത് വിവിധ റീജിയനുകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.രാവിലെ പത്തു മണിക്കു റജിസ്‌ട്രെഷന്‍ ആരംഭിക്കും. എല്ലാ വിജയികള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കുന്നതായിരിക്കും . ഇതിനു പുറമേ ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്ന തോടൊപ്പം ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും എവര്‍ റോളിംഗ് ട്രോഫി ലഭിക്കും.

എല്ലാ കായിക പ്രേമികളെയും മിഡ്‌ലാണ്ട്‌സിലേക്ക് സ്വാഗതം ചെ യുന്നതായി മിഡ്‌ലാണ്ട്‌സ് റീജിയന്റെ പ്രസിഡന്റ് ശ്രീ. ജയകുമാര്‍ നായര്‍,വൈസ് പ്രസിഡണ്ട് എബി ജോസഫ്, സെക്രട്ടറി ഡിക്‌സ് ജോര്‍ജ്,ട്രഷറര്‍ സുരേഷ് കുമാര്‍,റീജനല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ പോള്‍ ജോസഫ് തുടങ്ങിയവര്‍ അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.