1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015


നൃത്തം എന്നും എപ്പൊഴും മനുഷ്യൻറെ ആസ്വാദന മണ്ഡലത്തിലെ അവിഭാജ്യ ഘടകം ആണ് . വേനൽ അവധിയുടെ ആലസ്യത്തിനു ശേഷം യുക്മ പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു യുക്മ സൂപ്പർ ഡാൻസർ മത്സരങ്ങളിലേക്ക് ഈ വരുന്ന 19 നു കവേന്റ്രി മലയാളി അസോസ്സിയെശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുക്മ സൂപ്പർ ഡാൻസർ പരിപാടിക്കായി കവേന്റ്രി മലയാളികൾ ഒരുങ്ങി കഴിഞ്ഞു നുറു കണക്കിന് കുട്ടികൾ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു .
ഉരുളക്കു ഉപ്പേരി പോലെ എല്ലാ മത്സരങ്ങൾക്ക് കാഷ് അവാർഡ്‌ നല്കുന്ന യുക്മ സുപ്പെർ ഡാൻസർ മൽസരങ്ങൾ ഇതിനകം ജനപ്രീതി നേടി കഴിഞ്ഞു പ്രവാസികളുടെ മത്സരങ്ങളിൽ വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റിയ മത്സരം ആണ് യുക്മ കലോൽസവങ്ങൾ . എന്നാൽ കലോത്സവങ്ങളിലെ സമയ പരിമിതി യും ഇന പരിമിതിയും മറികടന്നു കൊണ്ട് ജനപ്രിയ രിതിയിൽ ഡാൻസ് എന്ന ആശയത്തിന്റെ ആവിഷ്കാരം ആണ് യുക്മ സുപ്പെർ ഡാൻസർ മത്സരം . സുസ്സജമായ കവേന്റ്രി മലയാളി അസോസിയേഷനും ഒപ്പം നിൽക്കുമ്പോൾ ഈ മത്സരങ്ങൾ കണ്ണിനും കാതിനും സ്വര രാഗ രസം തീര്ക്കും എന്ന കാര്യത്തിന് സംശയം വേണ്ട .
യുക്മയിലെ ഏറ്റവും ജനസമ്മിതിയുള്ള റിജിയനുകളിൽ ഒന്നായ യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്‌ ലണ്ട്സിൽ കവേന്റ്രി യിൽ നടക്കുന്ന മത്സരങ്ങൾ എന്ന നിലക്ക് മിഡ്‌ ലങ്ട്സ് റിജിയണൽ കമ്മിറ്റിയുടെ എല്ലാ അസ്സോസിയെഷനുകളുടെയും സഹകരണം സൂപ്പർ ഡാൻസർ മത്സരങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നു പരിപാടിയുടെ ചുമതല നിർവഹിക്കുന്ന യുക്മ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ബീന സെൻസ് അറിയിച്ചു. സൂപ്പർ ഡാൻസർ മത്സരങ്ങളിലേക്ക് എന്ട്രിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞു ഈ കഴിഞ്ഞ സെപ്റ്റംബർ 2 നു ആയിരുന്നു അപേക്ഷ നല്കേണ്ട അവസാന തീയതി .

സബ്-ജൂനിയര്‍ (8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമി-ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പങ്കാളിത്തത്തിനുള്ള മെഡലും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി വിജയികളാകുന്നവര്‍ക്ക് ട്രോഫികളും നല്‍കി അനുമോദിക്കുന്നതായിരിക്കും. ഓരോ വിഭാഗങ്ങളിലും കൂടുതല്‍ പോയിന്‍റുകള്‍ നേടി ചാമ്പ്യന്‍ പട്ടം നേടുന്നവര്‍ക്ക് പ്രത്യേകം “യുക്മ നാട്യരത്ന” വിശേഷാല്‍ പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കുന്നതായിരിക്കും. , കുടാതെ ഓരോ വിഭാഗത്തിലും കുടുതൽ പോയിന്റ്‌ നേടുന്നവർക്കും വിശേഷാൽ പുരസ്‌കാരം നൽക്കുന്നതായിരിക്കും നിബന്ധനകൾ വായിച്ചറിയുവാൻ

https://www.facebook.com/pages/UUKMA-Super-Dancer/673423776090780?fref=ts

ഈ പേജിലെ REGN FORM എന്ന TAB ക്ലിക്ക് ചെയ്യുക. മത്സരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ TERMS & CONDITIONS എന്ന Tab-ഇല്‍ ലഭ്യമാക്കിയിട്ടുണ്ട്.
യുക്മ ഭരണ സമിതി ഈ വര്ഷം നടത്തിയ എല്ലാ പ്രവര്തനഗലും ഏറ്റെടുത്ത എല്ലാ പരിപാടികളും ജനപങ്കളിതം കൊണ്ട് സംഘടന സംവിധാനത്തിന്റെ ബലം കൊണ്ടും വിജയത്തിൽ എത്തി നിൽക്കുമ്പോൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. യുക്മ നേപ്പാൾ ചാരിറ്റി ഏറ്റവും വലിയ വിജയം അഭിമാനമായി മാറിയതിൽ സന്തോഷമുണ്ട് എന്നും യുക്മ സൂപ്പർ ഡാൻസർ മത്സരങ്ങളിലും എല്ലാ യു കെ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്നും യുക്മ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവള ക്കാട്ട് അറിയിച്ചു . ഇത് വരെയുള്ള പ്രവർത്തനങ്ങൾക്ക് നല്കിയ എല്ലാ സഹകരങ്ങൾക്കും മുഴുവൻ യുക്മ സ്നേഹികളോടും നന്ദി അറിയിക്കുന്നതായി നാഷണൽ സെക്രടറി സജിഷ് ടോം അറിയിച്ചു . , മുൻ വർഷങ്ങളിൽ സൂപ്പർ ദാന്സരിനു നല്കിയ പിന്തുണ ഈ വർഷവും തുടരട്ടെ ഏന്ന് ആശംസിക്കുന്നതായി നാഷണൽ ട്രെഷരാർ ഷാജി തോമസ്‌ അറിയിച്ചു. യുക്മയുടെ സൂപ്പർ ഡാൻസർ മൽസരങ്ങൾ ഒരു വൻ വിജയം ആക്കുവാൻ എല്ലാ യു കെ മലയാളികളെയും കവേന്റ്രി യിലേക്ക് സ്വാഗതം ചെയ്യുന്നതായി കവേന്റ്രി കേരള കമ്മ്യുനീട്ടി കമ്മിറ്റി അറിയിച്ചു . സൂപ്പർ ഡാൻസർ വേദിയുടെ അഡ്രെസ്സ്
WILLENHALL SOCIAL CLUB,
CV3 3 BB
COVENTRY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.