1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

യുക്മ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്‌ ചുവടെ കൊടുക്കുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌

ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ്‌ വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കേണ്ടത്‌ ജൂലായില്‍ ആണ്. എന്നാല്‍ മാര്‍ച്ചില്‍ ചേര്‍ന്ന ഇടക്കാല ജനറല്‍ ബോഡി നിലവില്‍ ഉള്ള ഭരണ സമിതിയുടെ കാലാവധി ആറു മാസം കൂടി നീട്ടി തന്നിരുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടപടി കര്‍മങ്ങള്‍ ആരംഭിക്കാന്‍ വൈകിയത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നത് സമ്പാദിച്ചു എക്സികുട്ടിവ് കമ്മറ്റിയിലും ചില രിജിണല്‍ കമ്മിറ്റിയിലും അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് അവരുടെതായ വന്ന പ്രസ്താവനകള്‍ വ്യകതമാക്കുന്നു.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ ആക്കുന്നത് സമ്പാദിച്ച തീരുമാനം എടുക്കാന്‍ അടിയന്തിര ദേശീയ കൌണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ പതിന്നാലിനു കാര്ടിഫിലാണ് യോഗം ചേരുക. എക്സികുട്ടിവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അഭിപ്രായം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ട എന്നാണെങ്കില്‍ അതനുസരിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ ഉടന്‍ ആരംഭിക്കും. യുക്മ പ്രസിഡന്റ്‌ എന്നാ നിലയില്‍ ഞാനോ ഇതിലെ ഏതെങ്കിലും ഭരവഹിയോ ജനാധിപത്യത്തെ ഭയപ്പെടുന്നു എന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. പൂര്‍ണമായും ജനാധിപത്യപരമായി തന്നെയായിരിക്കും യുക്മയുടെ പ്രവര്‍ത്തനം തുടര്‍ന്നും മുന്‍പോട്ടു പോവുക.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് അഭിപ്രയ ഭിന്നത ഉണ്ടായി എന്നറിഞ്ഞപ്പോള്‍ തന്നെ ദേശീയ കൌണ്‍സില്‍ യോഗം വിളിച്ചു. എക്സികുടിവ് കമ്മീട്ടി തീരുമാനം എടുത്താല്‍ ആ മീറ്റിങ്ങില്‍ തന്നെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. ആദ്യം റീജണല്‍ തെരെഞ്ഞെടുപ്പും പിന്നീട് ദേശീയ തെരെഞ്ഞെടുപ്പും നടത്തും. അംഗ അസ്സോഷ്യഷനുകള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടെങ്കിലും റീജണല്‍ തെരഞ്ഞെടുപ്പു നടത്തേണ്ടത് ദേശീയ കൌണ്‍സില്‍ തീരുമാനപ്രേകരമാണ്.വോട്ടെര്സ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അസോസിയേഷന്‍നുകളില്നിന്നു തിരെഞ്ഞെടുക്കപെടുന്ന മൂന്നു പ്രധിനിധികളുടെ പേര് വിവരങ്ങള്‍ ജൂണ്‍ പതിമൂന്നിനു മുന്‍പ് യുക്മ സെക്രട്ടറി എബ്രഹാം ലുക്കോസ്നു അയച്ചു നല്‍കേണ്ടതാണ് .

എക്സികുടിവ് കമ്മിറ്റി തീയതി നിശ്ചയിച്ചു അറിയിക്കുന്നത്നു മുന്‍പ് ഏതെങ്കിലും റീജണല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് അസാധുവായിരിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയാന്‍ ജൂണ്‍ പതിന്നാലു വരെ എല്ലാ റീജണല് കമ്മിറ്റികളും കാത്തിരിക്കണം എന്ന് അപേക്ഷിക്കുന്നു.

ഇപ്പോള്‍ വിവധ വ്യക്തികളുടെതായി വരുന്ന പ്രസ്താവനകള്‍ അവര്‍ തന്നെ ഇറക്കിയതാണോ മാധ്യമങ്ങള്‍ അവരുടെ ഭാവനക്ക് അനുസരിച്ച് സൃഷ്ടിച്ചതാണോ എന്ന് വ്യക്തമാല്ലതതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ തയ്യാറല്ല. ഇവ സത്യമാണെങ്കില്‍ ഇങ്ങനെ അഭിപ്രായം പറയുന്നവര്‍ യുക്മ ഭരണഘടനാ ലംഘിക്കുകയാണ് ചെയ്യുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് യുക്മയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന് അപേക്ഷിക്കുന്നു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.