1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2019

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന “യുക്മ ദേശീയ കലാമേള 2019″ല്‍ പങ്കെടുക്കുവാന്‍ ദേശീയ ഭരണസമിതി മുന്‍കൈ എടുത്ത് അവസരമൊരുക്കുന്നത്. ഇതിനായി താത്പര്യമുള്ളവര്‍ക്ക് യുക്മ അംഗ അസോസിയേഷനുകള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടെ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അവസരമൊരുങ്ങും. 

സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നീ റീജിയണുകളില്‍ ഒക്ടോബര്‍ 12ന് കലാമേള നടന്നു കഴിഞ്ഞു. ചരിത്രത്തിലാദ്യമായി യുക്മ റീജിയണല്‍ കലാമേള സംഘടിപ്പിക്കപ്പെടുന്ന സ്കോട്ട്ലാന്റില്‍ ഒക്ടോബര്‍ 19 ശനിയാഴ്ച്ചയാണ് കലാമേള നടക്കുന്നത്. പ്രബല റീജണുകളായ മിഡ്ലാന്റ്സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലാവട്ടെ ഒക്ടോബര്‍ 26നും കലാമേള നടത്തപ്പെടും.
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജിയണുകളില്‍ നിന്നും കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന യുക്മ അംഗ അസോസിയേഷന്‍ ഭാരവാഹികളെയാണ് ബന്ധപ്പെടേണ്ടത്

വെയില്‍സ് റീജിയണ്‍:
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍: ബെന്നി ഫിലിപ്പ്
ന്യൂപോര്‍ട്ട്  കേരളാ കമ്മ്യൂണിറ്റി: ക്ലീറ്റസ് ലൂക്കോസ്
സ്വാന്‍സീ മലയാളി അസോസിയേഷന്‍: ജിജി ജോര്‍ജ്
അബര്‍സ്വിത്ത് മലയാളി അസോസിയേഷന്‍: പീറ്റര്‍ താണോലില്‍ 
വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍: ജോസഫ് ഫിലിപ്പ്

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, സന്ദര്‍ലാന്റ്: ഷിബു ജോസഫ്
മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്റ്: ബിജു ചന്ദ്രബോസ്
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്, ന്യൂകാസില്‍: ഷിജു എട്ടുകാട്ടില്‍ 
ഓണം, ന്യൂകാസില്‍: സജി സ്റ്റീഫന്‍

നോര്‍ത്തേണ്‍ അയര്‍ലന്റ് റീജിയണ്‍:
ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ്, നോര്‍ത്തേണ്‍ അയര്‍ലന്റ്: ബിനു മാനുവല്‍
മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം: ഷിജി തോമസ്
ബാംഗര്‍ മലയാളി അസോസിയേഷന്‍:  അനീഷ് ആന്റണി 
ലിസ്ബണ്‍ മലയാളി അസോസിയേഷന്‍: അനില്‍കുമാര്‍ ജോസഫ് ഓരോ റീജണുകളിലും രജിസ്റ്റര്‍ ചെയ്യുന്ന എന്‍ട്രികള്‍ അനുസരിച്ചാവും റീജണുകളില്‍ നിന്നും മത്സരിക്കാന്‍ അനുവദിക്കുന്ന പരമാവധി ആളുകളെ സംബന്ധിച്ച തീരുമാനം ദേശീയ ഭരണസമിതി കൈക്കൊള്ളുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ (07946565837) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.  

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.