1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2016

യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള ശനിയാഴ്ച(151016) 11 മണിക്ക് യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു.കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള കലകളുടെ മാമാങ്കത്തിനാണ് ഒക്ടോബര്‍ 15 ന് ശനിയാഴ്ച മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഇപ്രാവിശ്യം എല്ലാ അസോസിയേഷനില്‍ നിന്നുമുള്ള പങ്കാളിത്തമാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രത്യേകത,കാരണം മുന്‍ വര്‍ഷങ്ങളില്‍ 13 അസോസിയേഷനുകളില്‍ നാലോ അഞ്ചോ അസോസിയേഷനുകള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത് എന്നാല്‍ യുക്മയുടെ പ്രസക്തി സമൂഹത്തില്‍ വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ ഓരോരുത്തരും ഇതിന്റെ സ്വയം പ്രചാരകരായി മാറിയെന്നതാണ് ഈ വര്‍ഷത്തെ കലാമേളയ്ക്ക് എല്ലാ അസോസിയേഷനുകളും പങ്കെടുക്കുന്നത്.

17 ഇനങ്ങളിലായി നടക്കുന്ന ഈ മല്‍സരങ്ങള്‍ പ്രായം അനുസരിച്ച് കിഡ്‌സ് (8 years and below), സബ്ജൂനിയര്‍(812), ജൂനിയര്‍(1217), സീനിയര്(Above 17 years), ജനറല്‍ (common, no age bar) എന്നീവിഭാഗങ്ങളില്‍ പ്രത്യേകം പ്രത്യേകം തിരിച്ചാണ് മത്സരങ്ങളാണ് നടക്കുന്നത്, തികച്ചും അവര്‍ണ്ണനീയമായ ഒരു അനുഭവമായിരിക്കും കാണികള്‍ക്ക് ഉണ്ടാവുക .മറ്റ് റീജിയണുകളിലും നാഷണല്‍ മേളയിലും കാണികള്‍ക്ക് പ്രവേശനം പണം കൊടുത്ത് കാണുബോള്‍ നോര്‍ത്ത് വെസ്റ്റ് കലാമേള കാണികള്‍ക്ക് തികച്ചും സൗജന്യമായിരിക്കും പ്രവേശനം.

നമ്മള്‍ പണം നല്കി സിനിമയും മറ്റ് സ്‌റ്റേജ് ഷോകളും കാണുമ്പോള്‍ ഇവിടെ തികച്ചും വ്യത്യസ്തമായ മറ്റൊരു കലാവിരുന്ന് ആണ് അരങ്ങേറുന്നത്, നമ്മുടെ സ്വന്തം കുട്ടികളുടെ കലാപ്രകടനങ്ങള്‍, അഭിനയങ്ങളിലെല്ലാതെ കുട്ടികളുടെ സര്‍ഗ്ഗാല്‍മ്മക കഴിവുകള്‍ തന്മയി ഭാവത്തോടെ കാണിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ കാണാനും അവര്‍ക്ക് പിന്തുണ നല്കാനും കഴിയുന്നില്ലങ്കില്‍ നമ്മള്‍ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.

നമ്മുടെ കുട്ടികള്‍ മല്‍സരിക്കുന്നില്ല അതുകൊണ്ട് മറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണ്ട, നമ്മുടെ കുട്ടികളെ കാണിക്കുകയും വേണ്ട എന്ന സ്വര്‍ത്ഥമായ താത്പര്യം മാറ്റി വച്ച് നമ്മുടെ കുട്ടികളെ കാണിക്കുകയും അവര്‍ക്ക് ഈ കലകളെ കുറിച്ചുള്ള ഒരു അറിവുണ്ടാക്കി കൊടുക്കുകയും അതോടൊപ്പം മറ്റ് കുട്ടികള്‍ക്ക് ഒരു പ്രോല്‍സാഹനം നല്കുകയും ചെയ്യുക ഇത് വഴി നാം സാമൂഹിക പ്രതിബദ്ധതയുള്ള ആളായി മാറാനും കഴിയും.

കലാമേളയെ സംബന്ധിക്കുന്ന വിവരങ്ങള്‍

15 ന് രാവിലെ 10.30 ന് ചെസ്റ്റ് കൊടുത്ത് നമ്പര്‍ കൊടുത്തു തുടങ്ങും.കൃത്യം 11 മണിക്ക് കലാമേളയ്ക്ക് തുടക്കമാകും.കലാമേളയിലെ സബ് ജൂനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളിലെ പ്രസംഗ മല്‍സരങ്ങള്‍ക്കുമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് കിട്ടാത്തവര്‍ ഉടന്‍ബന്ധപ്പെടുക.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.

കലാമല്‌സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് ‘കലാതിലക’ പട്ടവും, ‘കലാപ്രതിഭ’ പട്ടവും നല്‍കി ആദരിക്കുന്നതാണ്.കൂടാതെഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.

മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്, റീജിയണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റുംനാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്‌സൈറ്റില്‍ www.uukma.org ലഭ്യമാണ്,കൂടാതെ യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്തിക്കുന്നതായി,കലാമേള കമ്മറ്റിഅറിയിച്ചു.

കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍: ശ്രീ സുനില്‍ മാത്യുവിനെ ഈ 7832674818 നബറില്‍ ബന്ധപ്പെടുക.

റീജിയണല്‍ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134

റീജിയണല്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287

കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍:സുനില്‍ മാത്യു 7832674818

”ആഘോഷിക്കു യുക്മാക്കൊപ്പം” നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

St.Joseph’s Hall

250 Plymouth Grovel

M13 0B

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.