1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കൊറോണ വൈറസ് പടർന്ന്‌ കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തിൽ, രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മുൻ നിര മെഡിക്കൽ ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സർവ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സർവ്വേയിൽ പ്രതികരിച്ച 90 % പേരും രോഗസംക്രമണം തടയുന്നതിനാവശ്യമായ സാമഗ്രികൾ (Personal Protective Equipment – PPE) ആവശ്യത്തിന് ലഭ്യമല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

ജനറൽ വാർഡുകളിൽ സർജിക്കൽ മാസ്കും ഏപ്രണും ആണ് PPE എന്നപേരിൽ മുൻ നിര സ്റ്റാഫിന് ലഭിക്കുന്നത്. പക്ഷെ രാജ്യത്തെ പല ആശുപത്രികളും അവരുടെ സ്റ്റാഫിന് മതിയായ സംരക്ഷണം നൽകുന്ന കാര്യക്ഷമമായ PPE കിറ്റുകൾ അനുവദിച്ചു നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വിവിധ മേഖലകളിൽനിന്നും ഉണ്ടായിട്ടുള്ള അഭ്യർഥന മാനിച്ച് National Health Service യും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, മുൻ നിലപാടുകൾ തിരുത്തിക്കൊണ്ട്, മതിയായ സംരക്ഷണം നൽകുന്ന PPE കിറ്റുകൾ എല്ലായിടത്തും ലഭ്യമാക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന ഗൈഡൻസ് പ്രകാരം ഉള്ള PPE കൾ മതിയായ സംരക്ഷണം നൽകും എന്നതിന് യാതൊരു തെളിവുകളും ലഭ്യമല്ല. അതുപോലെ ചുമയിൽനിന്നും തുമ്മലിൽനിന്നും രോഗാണുക്കൾ കൂടുതൽ ദൂരത്തേക്ക് വ്യാപിക്കുവാനും സാധ്യത ഉണ്ട്. കൊറോണ ബാധ കൂടുതലായി ഉണ്ടായ ഇറ്റലിയിൽ ഏകദേശം അൻപതോളം ഡോക്ടർമാർ മരണപ്പെട്ടിട്ടുണ്ട്. ഇതേ കാരണങ്ങൾ കൊണ്ട് എല്ലാവർക്കും മതിയായ സംരക്ഷണം നൽകുവാനുള്ള പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിൽ യുക്മ അധികാരികളോട് അഭ്യർത്ഥിക്കുകയാണ്.

പ്രധാനമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവക്ക് ഇതിനോടകം നിവേദനങ്ങൾ അയച്ച് കഴിഞ്ഞു. അതോടൊപ്പം എല്ലാ ആരോഗ്യ പ്രവർത്തകരും അവരവരുടെ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ, ചീഫ് നേഴ്സ്, ചീഫ് എക്സിക്യൂട്ടീവ് , പ്രാദേശിക പാർലമെന്റ് അംഗം എന്നിവർക്ക് നിവേദനങ്ങൾ അയക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയക്കേണ്ട കത്തിന്റെ മാതൃക പ്രാദേശീക യുക്മ അംഗ അസ്സോസിയേഷനുകൾക്ക് യുക്മ ദേശീയ കമ്മറ്റി ഇതിനകം അയച്ചു കൊടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.