1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് പ്രസിദ്ധീകരണത്തിനു നല്‍കിയതെന്ന് അവകാശപ്പെട്ടുകൊണ്ട്‌ വോക്കിംഗ് സ്വദേശിയും പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കുന്ന ആളുമായ ശ്രീ ടോമിച്ചന്‍ കൊഴുവനാല്‍ യു കെ യിലെ പ്രധാന ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ യുക്മ ഇലക്ഷന്‍ ജനുവരിയിലേക്ക് മാറ്റി എന്ന വാര്‍ത്ത വ്യാജമാണ്.

യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ ഒരു ദേശീയ സംഘടനയും വ്യക്തമായ ഭരണഘടനയെ മുന്‍ നിര്‍ത്തി വളരെ ചിട്ടയോടെ പ്രവര്‍ത്തിക്കുന്നതുമായ ഒരു സംഘടനയാണ്. ഭരണഘടന അനുസരിച്ചും യുക്മയുടെ ഇപ്പോള്‍ നിലവിലുള്ള ഭരണസമിതി ആദ്യത്തെ യോഗം കഴിഞ്ഞു പ്രസിദ്ധീകരണത്തിനു നല്‍കിയതുമായ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരവും ഇപ്പോള്‍ നിലവിലുള്ള റീജിയണല്‍ / നാഷണല്‍ ഭാരവാഹികളുടെ കാലാവധി ജൂണ്‍/ ജൂലൈ മാസങ്ങളോടെ അവസാനിക്കുന്നതും നാഷണല്‍ ഇലക്ഷന്‍ ജൂലൈ ആദ്യ പകുതിയില്‍ നടക്കെണ്ടതും ആണ്. യുക്മയിലെ ഏതെങ്കിലും ഒരു നാഷണല്‍ കമ്മിറ്റി ഭാരവാഹിക്കോ, ഒരു റീജിയണല്‍ ഭാരവാഹിക്കോ, മെമ്പര്‍ അസ്സോസ്സിയെഷനുകള്‍ക്കോ യുക്മ ഇലക്ഷന്‍ മാറ്റി വച്ചു എന്ന് കാണിച്ച് യുക്മ നേതൃത്വത്തില്‍ നിന്നും ഒരു വിവരവും ഇതുവരെ ലഭിച്ചതായി അറിവില്ല. അത് കൊണ്ടു ഈ വാര്‍ത്ത വ്യാജമാണ്.

മാത്രമല്ല, ഭരണഘടനയും യുക്മ കലണ്ടറും അനുസരിച്ചു ‘ആസന്നമായിരിക്കുന്ന യുക്മ നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി’ എന്ന് കാണിച്ച് യുക്മ റീജിയണല്‍ പൊതുയോഗവും ഇലക്ഷനും വിവിധ റീജിയന്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാണ് ഈ വ്യാജ വാര്‍ത്ത പ്രസിദ്ധീകരണത്തിനു നല്‍കിയിരിക്കുന്നത്.

യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ്, അടുത്ത നാഷണല്‍ എക്സിക്യൂട്ടീവ് സംബന്ധിച്ച് നാഷണല്‍ എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചിരിക്കുന്ന കത്താണ് ചുവടെ ചേര്‍ത്തിരിക്കുന്നത്

On Thu, May 31, 2012 at 8:44 AM, Abraham Lukose wrote:
Very Urgent
To,

The National Executive Members
UUKMA

I would like to invite you an executive meeting of UUKMA on 30th june 2012 at 12noon to 4pm. at Cardiff.
So please do arrangements to come in time, contribute valuable suggestions and ideas to improve the quality of ukma. please sent me any other important matters to add to the agenda.

Agenda
1. Extension of Election Process
2. General Code of Contact of National Executive.
3. Evaluation of Presidential Academy
4. Evaluation of National Sports
5. Family Get together
6. Organ Donation
7. Crisis Fund implementation
8. Charity Registration process and Report

With Regards

Abraham Lukose
National Secretary

അംഗ അസോസിയേഷനുകളെയോ റീജിയണല്‍ നാഷണല്‍ ഭാരവാഹികളെയോ മാനിക്കാത്ത ഒരു നേത്രുത്വമാണോ ഈ ദേശീയ സംഘടനയുടെത് എന്ന് സംശയം ജനിപ്പിക്കുന്ന തരത്തില്‍ ശ്രീ ടോമിച്ചന്‍ കൊഴുവനാല്‍ മുഖേന വാര്‍ത്ത നല്‍കി യുക്മയുറെ സല്ക്കീര്‍ത്തി നശിപ്പിക്കാനുള്ള ഏതോ സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്ടെ കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്ന സൃഷ്ടി എന്ന് വെളിവാക്കുന്നതാണ് യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറി ശ്രീ എബ്രഹാം ലൂക്കോസ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചിരിക്കുന്ന ഈ കത്ത്. ഇതില്‍ പറഞ്ഞിരിക്കുന്ന അജണ്ടയിലെ ആദ്യത്തെ ഇനം യുക്മ യുടെ തിരഞ്ഞെടുപ്പ് പ്രക്രിയ മാറ്റി വക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുക എന്നതാണ് എന്ന് വ്യക്തമാണ~. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പോലും ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തിന്മേല്‍ പൊതുയോഗം തീരുമാനമെടുത്തു എന്നുള്ളത് വാസ്തവ വിരുദ്ധമാണ്.

യുക്മ നാഷണല്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു ടോമിച്ചന്‍ കൊഴുവനാലിനെയോ മറ്റേതെങ്കിലും സ്വകാര്യ വ്യക്തികളെയോ യുക്മ നാഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടില്ല.

ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഓ. )

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.